2012-09-20 19:49:45

ആണവായുധങ്ങളുടെ തിരസ്ക്കരണം വേണമെന്ന്
ആണവോര്‍ജ്ജ സമിതി


20 സെപ്റ്റംമ്പര്‍ 2012, വിയന്ന
ആഗോളവത്കൃതമാകുന്ന ലോകത്ത് മാനവപുരോഗതിക്കുതകുന്ന ധാര്‍മ്മിക മനസ്സാക്ഷിയുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന്, വത്തിക്കാന്‍റെ വിദേശ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമ്നിക്ക് മംമ്പേര്‍ത്തി പ്രസ്താവിച്ചു.

വിയെന്നായില്‍ സെപ്റ്റംമ്പര്‍ 20-ാം തിയതി വ്യാഴാഴ്ച സമ്മേളിച്ച ആഗോള ആണവോര്‍ജ്ജ സമിതിയുടെ സമ്മേളനത്തിലാണ് (International Atomic Energy Agency IAEA) വത്തിക്കാന്‍റെ പ്രതിനിധി ഇപ്രകാരം പ്രസ്താവിച്ചത്. പരിസ്ഥിതിയുടെയും അതിലേറെ വളരെ സാധാരണക്കാരും നിരാലംബരുമായ ജനങ്ങളുടെയും സുരക്ഷയെ മാനിക്കുന്ന വിധത്തില്‍ ആണവായുധങ്ങളുടെ തിരസ്ക്കരണവും നിരായുധീകരണവും ആഗോളതലത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലുമുള്ള ഊര്‍ജ്ജത്തിന്‍റെ ആവശ്യകതയും അതുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന ആണവ-നവോത്ഥാന പ്രസ്ഥാനവും നിരായുധീകരണത്തിനും തിരസ്ക്കരണത്തിനും എതിരെ ഉയര്‍ന്നുവരുന്ന ഭീഷണിയും വെല്ലുവിളിയുമാണെന്ന് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി സമ്മേളനത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.