2012-09-19 20:16:42

വത്തിക്കാന് പുതിയ സാമ്പത്തിക ഉപദേഷ്ടാവ്
റെനെ ബ്രൂല്‍ഹാര്‍ട്ട്


19 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
വത്തിക്കാന്‍ സാമ്പത്തിക കേന്ദ്രമല്ല, ആത്മീയ സ്ഥാപനമാണെന്ന് സാമ്പത്തിക സംവിധാനങ്ങളുടെ ഉപദേഷ്ടാവ്, റെനെ ബ്രൂവല്‍ഹാര്‍ട്ട് പ്രസ്താവിച്ചു. വത്തിക്കാന്‍റെ മേലുന്നയിച്ച സാമ്പിത്തിക ക്രമക്കേടുകളുടെ ആരോപണത്തെ തുടര്‍ന്ന് നിയമിതനായ സ്വീഡിഷ് സാമ്പത്തിക ഉപദേഷ്ടാവും നിയമജ്ഞനുമായ ബ്രൂവല്‍ഹാര്‍ട്ട് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.

ഏതു സ്ഥാപനത്തെയുംപോലെ സാമ്പത്തിക ഇടപാടുകള്‍ വത്തിക്കാനില്‍ നടക്കുന്നുണ്ടെങ്കിലും, പ്രഥമവും പ്രാധാനവുമായി വത്തിക്കാന്‍ സാമ്പത്തിക സ്ഥാപനമല്ലെന്നും, പൂര്‍ണ്ണമായും ആത്മീയ ലക്ഷൃങ്ങളുള്ള സംഘടനയാണെന്നും ബ്രവല്‍ഹാര്‍ട്ട് ചൂണ്ടിക്കാട്ടി. ഉന്നതലക്ഷൃങ്ങള്‍ പ്രാപിക്കാനുള്ള പ്രക്രിയയില്‍ വന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളിലെ വീഴ്ചകള്‍ പരിഹരിച്ച് വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനങ്ങളെ ബലപ്പെടുത്തുകയാണ് തന്‍റെ ഉത്തരവാദിത്വമെന്ന് എന്ന് പുതുതായി നിയമിതനായ വത്തിക്കാന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് റെനെ ബ്രൂവല്‍ലാര്‍ട്ട് വ്യക്തമാക്കി.
ആഗോളതലത്തില്‍ അംഗീകൃതമായ സാമ്പത്തിക സംവിധാനങ്ങള്‍ മാനിച്ചുകൊണ്ട്, ക്രമക്കേടുകളില്‍നിന്ന് അകന്നു പ്രവര്‍്ത്തിക്കാന്‍ വത്തിക്കാനു സാധിക്കുമെന്നും റെനെ ബ്രവര്‍ഹാര്‍ട്ട് അഭിമുഖത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.