2012-09-17 16:21:28

“രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് അന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം” വെള്ളിത്തിരയില്‍


17 സെപ്തംബര്‍ 2012, വത്തിക്കാന്‍
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനെ സംബന്ധിച്ച പുതിയ ചലച്ചിത്രം വിശ്വാസവത്സരത്തില്‍ പുറത്തിറങ്ങും. “രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് അന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം” എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി ചലച്ചിത്രത്തിന്‍റെ വിതരണം 2012 ഒക്ടോബര്‍ 11മുതല്‍ ആരംഭിക്കുമെന്ന് സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും മൈക്രോമെഗാസ് കമ്മ്യൂണിക്കേഷന്‍സും സംയുക്തമായാണ് ചലച്ചിത്രം തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം വത്തിക്കാന് സൂന്നഹിന്‍റെ ചരിത്ര – സാംസ്ക്കാരിക പശ്ചാത്തലം പുനരാവിഷ്ക്കരിക്കാനും സൂന്നഹദോസിന്‍റെ പഠനവിഷയങ്ങള്‍ പുനരവലോകനം ചെയ്യാനും അനുയോജ്യമായ അവസരമാണ് വിശ്വാസ വര്‍ഷമെന്നും പൊന്തിഫിക്കല്‍ കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ ദൃശ്യങ്ങള്‍ക്കു പുറമേ, വത്തിക്കാനിലെ അപ്പസ്തോലിക ഗ്രന്ഥാലയം, രഹസ്യരേഖാ ശേഖരം, വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക, സിസ്റ്റെന്‍ ചാപ്പല്‍, വത്തിക്കാനിലെ ഉദ്യാനം തുടങ്ങിയ സ്ഥലങ്ങളുടെ ചിത്രീകരണവും ചലച്ചിത്രത്തിലുണ്ടെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.








All the contents on this site are copyrighted ©.