2012-09-17 16:32:22

വിവാദ സിനിമയ്ക്കെതിരേ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍


17 സെപ്തംബര്‍ 2012, ഫൈസലാബാദ്
മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുന്ന വിവാദ സിനിമയെ പാക്കിസ്ഥാനിലെ കത്തോലിക്കാ സഭ അപലപിച്ചു. പാക്കിസ്ഥാനിലെ ഫൈസലാബാദ് രൂപതയാണ് വിവാദമായ ‘മുസ്ലീങ്ങളുടെ നിഷ്കളങ്കത’ എന്ന സിനിമയ്ക്കെതിരെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയത്. ഇത് മുസ്ലീങ്ങളുടെ മാത്രമല്ല, ക്രൈസ്തവരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ക്രൈസ്തവ നേതാക്കള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മിക്ക ലോകരാഷ്ട്രങ്ങളും തന്നെ അപലപിച്ച ഈ സംഭവം ലോകസമാധാനത്തിനും മതസൗഹാ൪ദ്ദത്തിനും മേല്‍ ഏല്‍പ്പിക്കപ്പെട്ട കനത്ത പ്രഹരമാണ്. സിനിമാ നി൪മ്മാതാവായ സാം ബെസൈലിനെയും സിനിമയെ പരസ്യമായി പിന്തുണയ്ക്കുന്ന അമേരിക്ക൯ പാസ്റ്റ൪ ടെറി ജോണ്‍സിനേയും അറസ്റ്റ് ചെയ്യണമെന്നും ക്രൈസ്തവ നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.