2012-09-16 17:41:39

“മധ്യപൂര്‍വ്വദേശത്തെ സഭ”(Ecclesia in Medio Oriente) എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രകാശന കര്‍മ്മത്തില്‍ മാര്‍പാപ്പ നല്‍കിയ സന്ദേശം.


16 സെപ്തംബര്‍ 2012, ബെയ്റൂട്ട്
മധ്യപൂര്‍വ്വദേശത്തെ പൗരസ്ത്യ പാത്രിയാര്‍ക്കീസുമാരേ ലത്തീന്‍ മെത്രാന്‍മാരേ, “Ecclesia in Medio Oriente അഥവാ മധ്യപൂര്‍വ്വദേശത്തെ സഭ” എന്ന അപ്പസ്തോലിക പ്രബോധനം മധ്യപൂര്‍വ്വദേശത്തെ എല്ലാ പ്രാദേശിക സഭകള്‍ക്കും നിങ്ങളിലൂടെ നല്‍കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രാദേശിക സഭകളിലെ അജപാലകരും സമര്‍പ്പിതരും അല്‍മായരും ഈ പ്രബോധനരേഖ എത്രയും വേഗം പഠനത്തിനും വിശകലനത്തിനും വിധേയമാക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. അപ്പസ്തോലിക പ്രബോധനം നല്‍കുന്ന മാനുഷികവും, പ്രബോധനപരവും, സഭാപരവും, ആത്മീയവും, അജപാലനപരവുമായ നിര്‍ദേശങ്ങള്‍ മനസിലാക്കി അവ പ്രാവര്‍ത്തികമാക്കുന്നതിലൂടെ തങ്ങളുടെ പ്രേഷിത ദൗത്യത്തില്‍ കൂടുതല്‍ കരുത്തും പ്രോത്സാഹനവും അവര്‍ക്കു ലഭിക്കും. വൈവിധ്യമാര്‍ന്നതും സങ്കീര്‍ണ്ണവുമായ പാതകളിലൂടെ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് ഉത്തമ വഴികാട്ടിയായിരിക്കും ഈ അപ്പസ്തോലിക പ്രബോധനം. വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലുമുള്ള ഐക്യത്തിലും കൂട്ടായ്മയിലും ശക്തിപ്പെട്ട് നിങ്ങളുടെ സമൂഹങ്ങളിലും രാജ്യങ്ങളിലും വിശ്വസനീയമായ വിധത്തില്‍ ത്രിയേക ദൈവത്തിന് സാക്ഷൃം നല്‍കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ.

(EXTRACT FROM POPE'S ADDRESS ON CONSIGNING "ECCLESIA IN MEDIO ORIENTE")








All the contents on this site are copyrighted ©.