2012-09-13 19:47:17

സമാധാനത്തിനായി ഒത്തൊരുമിച്ചു പരിശ്രമിക്കാം


13 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
മതങ്ങളുടെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുള്ള നാടുകളില്‍ ഐക്യത്തിനും സമാധാനത്തിനുംവേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സമാപനത്തിലാണ്, വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന ലബനോണിലേയ്ക്കുള്ള തന്‍റെ അപ്പസ്തോലിക യാത്രയ്ക്ക് ആമുഖമായി പാപ്പാ ഇങ്ങനെ ആഹ്വാനംചെയ്തത്. മദ്ധ്യപൂര്‍വ്വദേശ വാസികള്‍ മാത്രമല്ല, അന്നാടുകളിലേയ്ക്ക് വിവിധ കാരണങ്ങളാല്‍ കുടിയേറിയിട്ടുള്ള ഓരോ വ്യക്തിയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ഉപകരണമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
അറബിനാട്ടിലെ ക്രൈസ്തവ സാന്നിദ്ധ്യം വിലപ്പെട്ടതാണെന്നും, വിശ്വാസം ബലപ്പെടുത്തിയും ഇതര മതസ്തരുമായി ഐക്യത്തില്‍ ജീവിച്ചും ക്രിസ്തുവിന് സാക്ഷികളാകാനും അങ്ങനെ അന്നാടിന്‍റെ സമാധാന ലബ്ദിയില്‍ പങ്കുചേരുവാനും ക്രൈസ്തവ മക്കള്‍ പരിശ്രമിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.