2012-09-13 20:25:10

കലാപങ്ങള്‍ക്കിടയിലെ സന്ദര്‍ശനം -
പാപ്പായുടെ ധൈര്യം ഹൃദയസ്പര്‍ശിയെന്ന്


13 സെപ്റ്റംമ്പര്‍ 2012, ലെബനോണ്‍
കാലാപങ്ങള്‍ക്കിടയില്‍ സാമാധാന ദൂതുമായെത്തുന്ന ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ധൈര്യം ഹൃദയസ്പര്‍ശിയാണെന്ന്, ലബനോണിലെ ഇസ്ലാമിക പണ്ഡിതന്‍, സമീര്‍ ഖലീല്‍ സമീര്‍ പ്രസ്താവിച്ചു.
പാപ്പായുടെ ലെബനോണ്‍ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ബെയ്റൂട്ടിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായി സമീര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഇസ്ലാമിന്‍റെ ഹെസ്ബൊള്ള-ഷിയാ വിഭാഗങ്ങള്‍ തമ്മില്‍ ലെബനോണില്‍ സംഘട്ടനം നടക്കുമ്പോഴും, അയല്‍ രാജ്യമായ സിറിയാ തുടങ്ങി ഇതര മദ്ധ്യപൂര്‍വ്വ പ്രദേശങ്ങളിലും ആന്തരിക കലാപത്തിന്‍റെ കരിന്തിരി കത്തിനില്ക്കുമ്പോള്‍ ക്രിസ്തുവിന്‍റെ സുവിശേഷ ദൂതുമായി പറന്നെത്തുന്ന പാപ്പായുടെ സ്നേഹവും കനിവും ഇസ്ലാമിനെയും ക്രൈസ്തവനെയും ഒരുപോലെ സ്പര്‍ശിക്കുന്നതാണെന്ന് താത്വികനും പണ്ഡിതനുമായ സമീര്‍ ചൂണ്ടിക്കാട്ടി.

ഏതു മതത്തിലും വിശ്വസിക്കാനും, അതു ജീവിക്കാനുമുള്ള മൗലികമായ മന:സാക്ഷിയുടെ സ്വാതന്ത്ര്യമാണ് മദ്ധ്യപൂര്‍വ്വദേശത്തെ ജനങ്ങള്‍ക്കാവശ്യമെന്നും, ദൈവശാസ്ത്രപരമോ താത്വികമോ ആയ ചിന്തകള്‍ക്ക് അവിടെ ഇപ്പോള്‍ പ്രസക്തിയില്ലെന്നും സമീര്‍ അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.