2012-09-12 20:25:51

സമ്പദ്ഘടനയില്‍ സുതാര്യതയും വിശ്വാസ്യതയും
വത്തിക്കാന്‍ പാലിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി


12 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
സാമൂഹ്യ സമ്പദ്ഘടയനില്‍ വത്തിക്കാന്‍ സുതാര്യത പാലിക്കുമെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. വത്തിക്കന്‍റെ ഭരണ സംവിധാനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണത്തിന് വിശദീകരണം നല്കിക്കൊണ്ട് സെപ്റ്റംമ്പര്‍ 11-ാം തിയതി റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രകാരം പ്രസ്താവിച്ചത്. യൂറോപ്യന്‍ യൂണിയന്‍റെ ഉന്നത സാമ്പത്തിക സംഘടനയായ മണിവാല്‍ Moneyval വത്തിക്കാന്‍റെ സാമ്പത്തികക്രമം പരിശോധിച്ച് റിപ്പോര്‍ട്ടു നല്കിയതില്‍പ്പിന്നെ, ഉദാസീനതയല്ല ഫലവത്തായ സാമ്പത്തിക സുതാര്യതയും വിശ്വാസ്യതയും പുലര്‍ത്താന്‍ വത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.

വത്തിക്കാന്‍റെ ഭരണസംവിധാനങ്ങളും സാമ്പത്തിക സംഘടനയും ക്രമകേടുകളില്‍ അകപ്പെടാത്തിരിക്കാന്‍ സാമ്പത്തിക രഹസ്യാന്വേഷണ മേഖലയില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ
റെനെ ബ്രെല്‍ഹാര്‍ട്ട് എന്ന സ്വീഡിഷ് നിയമജ്ഞനെ നിയമിച്ചതും
ഈ മേഖലയിലുള്ള വത്തിക്കാന്‍റെ സുതാര്യതയും ജാഗ്രതയും തെളിയിക്കുന്നുവെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി. പണം വെളുപ്പിക്കല്‍, കുഴല്‍പ്പണം, അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ്പകൊടുക്കല്‍ എന്നിങ്ങനെ ആഗോളതലത്തില്‍ നടമാടുന്ന ക്രമകേടുകളില്‍നിന്നും അകന്നു പ്രവര്‍ത്തിക്കാന്‍ വാത്തിക്കാന്‍റെ സാമ്പത്തിക സംവിധാനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് ഫാദര്‍ ലൊമ്പര്‍ഡി പ്രസ്താവിച്ചു.










All the contents on this site are copyrighted ©.