2012-09-10 15:27:11

ദൈവവിളി വളര്‍ത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു


10 സെപ്തംബര്‍ 2012, കൊച്ചി
പൗരോഹിത്യ ശുശ്രൂഷയിലേക്കുള്ള ദൈവവിളി വളര്‍ത്താനുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പുതിയ അജപാലന നിര്‍ദേശങ്ങളുടെ മലയാള പരിഭാഷ കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിദ്ധീകരിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മാര്‍ഗ്ഗരേഖയുടെ ഒരു പ്രതി ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിനു നല്‍കിക്കൊണ്ട് പരിഭാഷ പ്രകാശനം ചെയ്തു.

പൗരോഹിത്യ ശുശ്രൂഷയിലേക്കുള്ള ദൈവവിളി വളര്‍ത്താനുള്ള പുതിയ അജപാലന നിര്‍ദേശങ്ങള്‍ പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചത് 2012 ജൂണ്‍ 25ാം തിയതിയാണ്. ആധുനിക ജീവിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എപ്രകാരമാണ് ദൈവവിളി കണ്ടെത്തേണ്ടതെന്നും എങ്ങനെയാണത് പരിപോഷിപ്പിച്ച് സഭാശുശ്രൂഷയ്ക്കുവേണ്ടി സമര്‍പ്പിക്കേണ്ടതെന്നും ഈ രേഖയില്‍ പ്രതിപാദിക്കുന്നു. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1992 മാര്‍ച്ച് 25ാം തിയതി പ്രസിദ്ധീകരിച്ച “ഞാന്‍ നിങ്ങള്‍ക്ക് അജപാലകരെ നല്‍കും” എന്ന അപ്പസ്തോലിക ആഹ്വാനത്തിന്‍റെ ഇരുപതാം വാര്‍ഷികത്തിലാണ് ദൈവവിളി വളര്‍ത്തുന്നതിനായുളള പുതിയ അജപാലന നിര്‍ദേശങ്ങള്‍ പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചത്. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.ക്കുവേണ്ടി രേഖയുടെ മലയാള തര്‍ജമ നിര്‍വ്വഹിച്ചത് റവ.ഡോ.ജോര്‍ജ്ജ് കുരുക്കൂറാണ്.








All the contents on this site are copyrighted ©.