2012-09-06 19:35:54

‘യൂക്യാറ്റ്’ അറബിനാടുകളിലേയ്ക്ക്
പാപ്പായുടെ സമ്മാനം


6 സെപ്റ്റംമ്പര്‍ 2012, റോം
അറബിനാടുകളിലെ യുവജനങ്ങള്‍ക്ക് ബനഡിക്ട് 16-ാമന്‍ പാപ്പ ‘യൂക്യാറ്റ് youcat – Youth Catechism – ആഗോള സഭയുടെ മതബോധനഗ്രന്ഥം സമ്മാനിക്കുന്നു. പാപ്പായുടെ ലെബനോണ്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായിട്ടാണ് സഭകളുടെ സഹായത്തിനുള്ള സംഘടന Aid to the church in Need അറബി ഭാഷയില്‍ഒരുക്കിയ മതബോധന ഗ്രന്ഥം (Youth Catechism) പാപ്പാ സമ്മാനിക്കുന്നതെന്ന് സംഘടനയുടെ വക്താവ് പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

സെപ്റ്റംബര്‍ 14-മുതല്‍ 16-വരെയുള്ള പാപ്പായുടെ ലബനോണ്‍ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്കായി അറബി ഭാഷയിലുള്ള YouCat ഈ ഗ്രന്ഥത്തിന്‍റെ അന്‍പതിനായിരം പ്രതികള്‍ ലബനോണിലും ഇതര മദ്ധ്യപൂര്‍വ്വ ദേശങ്ങളിലുമായി വിതരണം ചെയ്യുമെന്നും സഭകളുടെ സഹായത്തിനുള്ള സംഘടനയുടെ പ്രസ്താവന വെളിപ്പെടുത്തി. സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥത്തിന്‍റെ യുവജനങ്ങള്‍ക്കുള്ള വളരെ ലളിതവും ആകര്‍ഷകവുമായ സചിത്ര പതിപ്പാണ് YouCat -Youth Catechism. 2011-ല്‍ സ്പെയിനിലെ മാഡ്രിഡില്‍ അരങ്ങേറിയ ലോക യുവജന സംഗമത്തിലാണ് യൂക്യാറ്റ് ആദ്യമായി പ്രകാശനം ചെയ്യപ്പെട്ടത്.
7 ഭാഷകളിലായി 7 ലക്ഷം പ്രതികളാണ് മാഡ്രിഡ് യുവജനമേളയ്ക്കായി സംഘാടകര്‍ പുറത്തിറക്കിയത്.










All the contents on this site are copyrighted ©.