2012-09-06 17:27:54

വിശ്വാസദാനം സ്വീകരിച്ചിട്ടുള്ളവര്‍
അതിന്‍റെ സാക്ഷികളുമാണെന്ന് പാപ്പ


6 സംപ്റ്റംമ്പര്‍ 2012, കാസില്‍ ഗന്തോള്‍ഫോ
വിശ്വാസദാനം ദൈവത്തില്‍നിന്നും സ്വീകരിച്ചിട്ടുള്ളവര്‍ അതിന്‍റെ സാക്ഷികളുമാണെന്ന് ബനഡിക്ട്
16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. ക്യാമറൂണില്‍ സമ്മേളിച്ചിരിക്കുന്ന ആഫ്രക്കിയിലെ അല്മായ പ്രതിനിധികളുടെ സമ്മേളനത്തിന്, പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റയില്‍ക്കോവഴി, അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ദൈവം നല്കിയിട്ടുള്ള വിശ്വാസദാനം സ്വീകരിച്ചിട്ടുള്ളവര്‍ അതു പരിപോഷിപ്പിച്ച് വിശ്വാസത്തിന്‍റെ പ്രഘോഷകരും, പിന്നെ സാക്ഷികളും ആയിത്തീരുമെന്നത് കാലാനുക്രമവും സയുക്തവുമായ വസ്തുതയാണെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി. ദൈവിക ദാനമായ വിശ്വാസം സ്വീകരിച്ചിട്ടുള്ളവര്‍ ‘പുണ്യത്തിന്‍റെ നിലയ്ക്കാത്ത വലയം’പോലെ (virtuous circle) അത് അനുദിനം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവിക ദാനം സ്വീകരിച്ചിട്ടുള്ളവര്‍ അതിന്‍റെ പ്രായോക്താക്കളും പ്രഘോഷകരുമായിത്തീരുന്നത് സ്വാഭാവികമാണെന്നും, വിശ്വാസം പങ്കുവയ്ക്കുമ്പോഴാണ്, അത് വ്യക്തികളില്‍ ശക്തിപ്പെടുന്നതെന്നും പാപ്പ സന്ദേശത്തില്‍ വിശദീകരിച്ചു. ക്യാമറൂണില്‍ സെപ്റ്റംമ്പര്‍ 4-ാം തിയതി ആരംഭിച്ച ‘പ്രത്യാശയുടെ സംഗമ’മെന്നു പാപ്പാ വിശേഷിപ്പിക്കുന്ന അഫ്രിക്കന്‍ അല്മായ സമ്മേളനം
9-വരെ നീണ്ടുനില്ക്കും.









All the contents on this site are copyrighted ©.