2012-09-06 18:38:45

മനുഷ്യന്‍ സൃഷ്ടിയുടെ സംരക്ഷകന്‍
സൃഷ്ടി ദൈവത്തിന്‍റെ ദാനം


6 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
പ്രകൃതി സംരക്ഷണത്തിന്‍റെ ആത്മീയത പഠനവിഷയമാക്കിയ സമ്മേളനത്തിന് ബനഡിക്ട് 16-ാമന്‍ പാപ്പ സന്ദേശമയച്ചു. വടക്കെ ഇറ്റലിയില്‍ മാഞ്ഞാനോയിലുള്ള ബോസ് ആശ്രമം സംഘടിപ്പിച്ചിരിക്കുന്ന അന്തര്‍ദേശീയ സഭൈക്യ പരിസ്ഥിതി ചര്‍ച്ചാ സമ്മേളനത്തിനാണ് പാപ്പാ സെപ്റ്റമ്പര്‍ 5-ാം തിയതി സന്ദേശമയച്ചത്. ‘മനുഷ്യന്‍ സൃഷ്ടിയുടെ സംരക്ഷകന്‍,’ എന്ന പ്രമേയവുമായി വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് പുരാതന ഓര്‍ത്തഡോക്സ് ബോസ് സന്ന്യാസാശ്രമത്തില്‍ സമ്മേളിച്ചിരിക്കുന്നത്. സാഹോദര്യത്തിന്‍റെ കൂട്ടായ്മയിലൂടെ അറിവും വിശ്വാസവും പങ്കുവച്ചുകൊണ്ട് ദൈവത്തിന്‍റെ ദാനമായ സൃഷ്ടിയുടെ സംരക്ഷണയില്‍ പങ്കുചേരുവാനും, പരിസ്ഥിതി സംരക്ഷണത്തിന്‍റെ നവമായൊരു ആത്മീയത ലോകത്ത് വളര്‍ത്തുവാനും സംഗമത്തിന് സാധിക്കട്ടെയെന്ന് ആശംസിച്ച പാപ്പ, സംഘാടകര്‍ക്കും പങ്കാളികള്‍ക്കും അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റുവഴി, ബോസ് ആശ്രമത്തിന്‍റെ ശ്രേഷ്ഠന്‍, എന്‍സോ ബിയാങ്കിക്കാണ് പാപ്പാ സന്ദേശമയച്ചത്.








All the contents on this site are copyrighted ©.