2012-09-06 17:38:14

പാപ്പായുടെ പുതിയ കാര്‍
റീനോ ഗ്രൂപ്പിന്‍റെ സമ്മാനം


6 സെപ്റ്റംമ്പര്‍ 2012, കാസില്‍ ഗന്തോള്‍ഫോ
പാരിസ്ഥിതിക സന്ദേശവുമായി പാപ്പായ്ക്ക് പുതിയ കാര്‍ സമ്മാനിച്ചു.
ഈറ്റലിയിലെ റീനോ ഗ്രൂപ്പാണ് ബനഡിക്ട് 16-ാമന്‍ പാപ്പായ്ക്ക്
100 ശതമാനം ഇലക്ട്രിക്ക് ഇന്ധനശേഷിയുള്ളതും മലിനീകരണം ഇല്ലാത്തതുമായ കാര്‍ സമ്മാനിച്ചത്. സെപ്റ്റംമ്പര്‍ 5-ാം തിയതി ബുധനാഴ്ച വൈകുന്നേരം കാസില്‍ ഗന്തോള്‍ഫോയിലെ പാപ്പായുടെ വേനല്‍ക്കാല വസതിയില്‍വച്ചാണ് റീനോ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍, കാര്‍ളോ ഗോഷന്‍ പാപ്പായ്ക്ക്
കാര്‍ സമ്മാനമായി നല്കിയത്.

സൃഷ്ടിയുടെ സംരക്ഷണവും സുസ്ഥിര വികസനവും തന്‍റെ പ്രബോധനങ്ങളുടെ നടുത്തുണ്ടാക്കിയിട്ടുള്ള പാപ്പായ്ക്ക് അന്തരീക്ഷ മലിനീകരണമില്ലാത്തൊരു കാര്‍ സമ്മാനിക്കുക എന്നത് ചിരകാല നിയോഗമായിരുന്നവെന്ന്, ലളിതവും അനൗപചാരികവുമായ സമ്മാനദാന ചടങ്ങില്‍ റീനോ കാര്‍ കമ്പനിയുടെ ചീഫ് എക്സെക്യൂട്ടിവ് ഓഫിസര്‍ കൂടിയായി കാര്‍ലോ ഘോഷന്‍ പ്രസ്താവിച്ചു.
കാറിന്‍റെ അടുത്തുനിന്നുകൊണ്ട് അതിന്‍റെ താക്കോല്‍ സ്വീകരിച്ച പാപ്പ, സന്നിഹിതരായിരുന്ന കമ്പനിയുടെ ഉടമസ്ഥര്‍ക്കും പ്രതിനിധികള്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേകം നന്ദിയര്‍പ്പിച്ചു.









All the contents on this site are copyrighted ©.