2012-09-05 20:22:37

ജീവിതത്തിന് ദൈവരാജ്യ ദര്‍ശനം നല്കാന്‍
അല്മായര്‍ക്കാവും -കര്‍ദ്ദിനാള്‍ റയില്‍ക്കോ


5 സെപ്റ്റംമ്പര്‍ 2012, ആഫ്രിക്ക
അഫ്രിക്കാ ഭൂഖണ്ഡത്തിലെ അല്മായ സംഗമത്തിന് തുടക്കമായി അര്‍പ്പിച്ച ദിവ്യബലിയിലും വത്തിക്കാന്‍റെ പ്രതിനിധിയായെത്തിയ കര്‍ദ്ദിനാള്‍ റയില്‍ക്കോ സന്ദേശം നല്കി. സഭയുടെ സുവിശേഷവത്ക്കരണ ജോലിയില്‍ അല്മായര്‍ക്ക് മുഖ്യപങ്കുണ്ടെന്നും, തങ്ങളുടെ ക്രൈസ്തവ
വിളിയുടെ സാമൂഹ്യ സ്വഭാവം മാനിച്ചുകൊണ്ട് അവര്‍ ‘സുവിശേഷത്തിന്‍റെ പുളിമാവും, ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവു’മാകേണ്ടവരാണെന്ന് കര്‍ദ്ദിനാള്‍ റയില്ക്കോ വചനപ്രഘോഷണമദ്ധ്യേ ഉദ്ബോധിപ്പിച്ചു. കുടുംബത്തിന്‍റെയും സമൂഹജീവിതത്തിന്‍റെയും പ്രതിബദ്ധതകള്‍ക്കിടയിലും ജീവിത സംഭവങ്ങളെ ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്ക് അനുസൃതമായി നയിക്കുക അല്മായ ധര്‍മ്മമാണെന്ന്, ക്യാമറൂണിന്‍റെ തലസ്ഥാനമായ യൂണ്ടെയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ വേദിയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവിച്ചു. ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ക്രൈസ്തവീകതയുടെ വികൃതവും വിരൂപവുമായ മാതൃകയ്ക്കപ്പുറം, അതിനെ യഥാര്‍ത്ഥ ആത്മീയ സന്തോഷത്തിന്‍റെ സ്രോതസ്സായി കാണിച്ചുകൊടുക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ അല്മായ പ്രതിനിധികളെ ഉദബോധിപ്പിച്ചു. ‘അല്മായര്‍ ക്രിസ്തുവിന്‍റെ സാക്ഷികള്‍,’എന്ന പ്രേമേയവുമായി വത്തിക്കാന്‍റെ നേതൃത്വത്തില്‍ സെപ്തംമ്പര്‍ 4-ാം തിയതി ആരംഭിച്ച സമ്മേളനം
9-ാം തിയതിവരെ നീണ്ടുനില്ക്കും.










All the contents on this site are copyrighted ©.