2012-09-04 16:04:21

കര്‍ദിനാള്‍ സൊഡാനോ കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നു


04 സെപ്തംബര്‍ 2012, അസ്താന
കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നു. സെപ്തംബര്‍ 5ാം തിയതി ബുധനാഴ്ച മുതല്‍ 9ാം തിയതി ശനിയാഴ്ച വരെ കര്‍ദിനാള്‍ സൊഡാനോ കസാക്കിസ്ഥാനില്‍ പര്യടനം നടത്തും. കസാക്കിസ്ഥാനിലെ കരഗന്‍ഡ രൂപതയുടെ ഭദ്രാസന ദേവാലയത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് പ്രത്യേക പേപ്പല്‍ പ്രതിനിധിയായിട്ടാണ് അദ്ദേഹം കസാക്കിസ്ഥാനിലെത്തുന്നത്. ഫാത്തിമാ നാഥയുടെ നാമധേയത്തിലുള്ള ഭദ്രാസന ദേവാലയത്തിന്‍റെ കൂദാശാ കര്‍മ്മം സെപ്തംബര്‍ 9ാം തിയതി ശനിയാഴ്ചയാണ്.
ഈ പര്യടന വേളയില്‍ കസാക്കിസ്ഥാന്‍ പ്രസിഡന്‍റിനോടും പ്രധാനമന്ത്രിയോടും കര്‍ദിനാള്‍ സൊഡാനോ കൂടിക്കാഴ്ച്ച നടത്തും. പരിശുദ്ധ സിംഹാസനവും കസാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന്‍റെ ഇരുപതാം വാര്‍ഷികാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.








All the contents on this site are copyrighted ©.