2012-08-30 18:17:36

അള്‍ത്താരയുടെ അടുത്തായിരിക്കുന്നവര്‍
ക്രിസ്തുവിന്‍റെ അടുത്താണെന്ന് പാപ്പ


30 ആഗസ്റ്റ് 2012, കാസില്‍ ഗന്തോള്‍ഫോ
ആഗസ്റ്റ് 29-ാം തിയതി ബുധനാഴ്ച കാസില്‍ ഗന്തോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സില്‍നിന്നുമെത്തിയ യുവാക്കളായ അള്‍ത്താര ശുശ്രൂഷകരെ പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. വിശുദ്ധ കര്‍ബ്ബാനയിലും ഇതര കൂദാശകളിലും ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് ക്രിസ്തുവുമായുള്ള വ്യക്തിഗത ബന്ധവും സൗഹൃദവും വളര്‍ത്താനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് പാപ്പാ യുവജനങ്ങളെ അനുസ്മരിപ്പിച്ചു.

അള്‍ത്താര ശുശ്രൂഷകര്‍ ക്രിസ്തു സാമീപ്യത്താല്‍ സമ്പന്നരും ആനന്ദപൂരിതരുമാക്കുമ്പോള്‍ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ മറന്നു പോകരുതെന്നും പാപ്പാ ആഹ്വാനംചെയ്തു. ഈ ക്രിസ്തു സാമീപ്യം പൗരോഹിത്യത്തിന്‍റെയും സന്ന്യസത്തിന്‍റെയും പാതിയിലേയ്ക്ക് വ്യക്തികളെ വിളിക്കുന്നുവെങ്കില്‍ ആ വിളി സ്വീകരിക്കാന്‍ മടിക്കരുതെന്നും പാപ്പാ തീര്‍ത്ഥാടകരായെത്തിയ ഫ്രാന്‍സിലെ വിവിധ രൂപതക്കാരായ യുവജനങ്ങളെ അനുസ്മരിപ്പിച്ചു. എയര്‍ ഡി ഡാക്സ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫിലിപ്പ് ബര്‍ട്ടന്‍റെ നേതൃത്വത്തിലാണ് അള്‍ത്താര ശുശ്രൂഷകരുടെ സംഘം പാപ്പായെ കാണുന്നതിനും പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ കബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായി ഫ്രാന്‍സില്‍നിന്നും കാസില്‍ ഗന്തോള്‍ഫോയിലെത്തിയത്.









All the contents on this site are copyrighted ©.