2012-08-29 20:05:29

പാപ്പായുടെ ലെബനോണ്‍ സന്ദര്‍ശനം
പ്രത്യാശയ്ക്കൊപ്പം ആശങ്കയും


29 ആഗസ്റ്റ് 2012, ലെബനോണ്‍
ലെബനോണിലെ ക്രൈസ്തവര്‍ പ്രത്യാശയോടും ഒപ്പം ആശങ്കയോടുംകൂടെ കാത്തിരിക്കുന്ന സംഭവമാണ് ബനഡിക്ട് 16-ാമന്‍ പാപ്പായുടെ സന്ദര്‍ശനമെന്ന് voice of love, ‘സ്നേഹത്തിന്‍റെ ശബ്ദം’ എന്ന ലബനീസ് ദേശിയ റോഡിയോയുടെ വക്താവ് സൈമണ്‍ മുബാറക്ക് പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 14-മുതല്‍ 16-വരെ തിയതകളില്‍ നടക്കുവാന്‍ പോകുന്ന പാപ്പായുടെ ലെബനോണിലേയ്ക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് മുബാറക്ക് ഇപ്രകാരം പങ്കുവച്ചത്.

ലബനോണിലും മദ്ധ്യപൂര്‍വ്വ ദേശത്ത് ആകമാനവുമുള്ള ക്രൈസ്തവരുടെ ജീവിതങ്ങള്‍ പീഡനങ്ങളാല്‍ മുറിപ്പെട്ടതാണെങ്കിലും, സൗഹൃദത്തോടും ആദരവോടുകൂടെ ക്രിസ്തു സാക്ഷൃമേകുവാനും, രാജ്യത്ത് സമാധാനവും സ്വാതന്ത്ര്യവും വളര്‍ത്തുവാനും പാപ്പായുടെ സന്ദര്‍ശനം സഹായിക്കുമെന്ന് മുബാറക്ക് അഭിപ്രായപ്പെട്ടു. അശാന്തിയുടെയും നിരാശയുടെയും ഇരുട്ടില്‍ മദ്ധ്യപൂര്‍വ്വദേശത്തെ ജനതയ്ക്ക്
ഈ പേപ്പല്‍ സന്ദര്‍ശനം പ്രത്യാശയുടെ പ്രകാശമാണെന്നും മുബാറക്ക് പ്രസ്താവിച്ചു.









All the contents on this site are copyrighted ©.