2012-08-23 19:05:35

പാപ്പായുടെ വരവിനൊരുക്കമായി
പോപ്പ് മൊബൈല്‍ ബെയ്റൂട്ടില്‍


23 ആഗസ്റ്റ് 2012, ലെബനോണ്‍
ബനഡിക്ട് 16-ാമന്‍ പാപ്പയുടെ ലെബനോണ്‍ സന്ദര്‍ശനത്തിന് ഒരുക്കമായുള്ള പ്രത്യേക പേപ്പല്‍ വാഹനം, ആഗസ്റ്റ് 22-ന്, തലസ്ഥാന നഗരമായ ബെയ്റൂട്ടില്‍ എത്തിച്ചേര്‍ന്നതായി ലെബനോന്‍റെ ദേശീയ വാര്‍ത്താ ഏജെന്‍സി അറിയിച്ചു. വത്തിക്കാനില്‍നിന്നും വിമാനമാര്‍ഗ്ഗം എത്തിച്ച വെള്ള നിറത്തിലുള്ള പ്രത്യേക കവചിത വാഹനം ലെബനോണ്‍ പ്രസിഡന്‍റിന്‍റെ ബാബ്ദായിലുള്ള മന്ദിരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

പാപ്പായുടെ ലബനോണ്‍ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമങ്ങള്‍ പരത്തിയ സന്ദേഹങ്ങള്‍ ദുരീകരിക്കാനെന്നോണം പോപ്പ് മൊബൈല്‍ വാഹനം പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍ മണിക്കൂറുകളോളം പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും ദേശീയ വാര്‍ത്താ ഏജെന്‍സി അറിയിച്ചു. സെപ്റ്റംമ്പര്‍ 14-മുതല്‍ 16-വരെ നീണ്ടു നിലക്കുന്ന പാപ്പായുടെ സന്ദര്‍ശനം വര്‍ഗ്ഗീയ കലാപങ്ങളാല്‍ കലുഷിതമായ മദ്ധ്യപൂര്‍വ്വദേശത്തിന്
സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും സാന്ത്വനമേകുമെന്നും വാര്‍ത്താ ഏജെന്‍സി പ്രസ്താവിച്ചു.









All the contents on this site are copyrighted ©.