23 ആഗസ്റ്റ് 2012, തായിവന്‍ തായിവാനിലെ കോഷ്യൂങ്ങ് അതിരൂപതയുടെ മുന്‍അദ്ധ്യക്ഷനായ
വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലാണ് ആഗസ്റ്റ് 22-ാം തിയതി 89 വയസ്സുണ്ടായിരുന്ന കര്‍ദ്ദിനാള്‍
പോള്‍ ഷാന്‍ കാലംചെയ്തത്. 1955-ല്‍ ഈശോ സഭയില്‍ പൗരോഹിത്യം സ്വീകരിച്ച പോള്‍ ഷാന്‍റെ
പ്രേഷിത മേഖലകള്‍ ഫിലിപ്പീന്‍, വിയറ്റ്നാം, തായിവന്‍ എന്നിവിടങ്ങളായിരുന്നു.
പോള്‍
ഷാന്‍ 1979-ലാണ് തായിവാനിലെ ഹ്വാലിയന്‍ രൂപതാദ്ധ്യക്ഷനായി നിയമിതനായി. ഏഷ്യയിലെ മെത്രാന്‍
സമിതിയുടെ മാധ്യമ വിഭാഗം സെക്രട്ടറിയും, ചൈനയിലെ മെത്രാന്‍ സംഘത്തിന്‍റെ സുവിശേഷവത്ക്കരണത്തിനായുള്ള
കമ്മിഷന്‍റെ സെക്രട്ടറിയായിട്ടും ഇക്കാലയളവില്‍ അദ്ദേഹം സേവനംചെയ്തിട്ടുണ്ട്. തുടര്‍ന്ന്
ചൈനയിലെ പ്രാദേശിക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, തായിവാനിലെ സഭകളുടെ കൂട്ടായ്മയുടെ
പ്രസിഡന്‍് എന്നീ നിലകളില്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളും സ്തുത്ത്യര്‍ഹമാണ്.
ജോണ്‍
പോള്‍ രണ്ടാമന്‍ പാപ്പ 1991-ല്‍ കോഷ്യൂങ്ങ് എന്ന പുതിയ രൂപതയുടെ അദ്ധ്യക്ഷനായി പോള്‍
ഷാനെ നിയോഗിച്ചു. ഇക്കാലയളവില്‍ വത്തിക്കാന്‍റെയും പ്രദേശിയ സഭയുടെയും വളര്‍ച്ചയ്ക്കായി
വിവിധ തസ്തികകളില്‍ ഷാന്‍ ക്വോഷി ശ്രദ്ധേയമായ സേവനംചെയ്തിട്ടുണ്ട്. വിവിധ മതങ്ങളുമായുള്ള
സംവാദ സംരംഭങ്ങളില്‍ പോള്‍ ഷാന്‍ അതീവ തല്പരനായിരുന്നു. ദേശീയ തലത്തിലുള്ള സുവിശേഷവത്ക്കരണ
പദ്ധതികള്‍ക്കും, വൈദികരുടെയും അല്‍മായരുടെയും രൂപീകരണത്തിനും വേണ്ടി അദ്ദേഹം അത്മാര്‍ത്ഥമായി
പരിശ്രമിച്ചിട്ടുണ്ട്..
തായിവനിലെ കത്തോലിക്കാ ഉപവി പ്രവര്‍ത്തന പദ്ധതികളുടെ
(Catholic Charitable Welfare Society) സ്ഥാപകന്‍ കൂടിയാണ്, ചൈനയിലെ ഷാങ്ഹായില്‍ ജനിച്ച
പോള്‍ ഷാന്‍ ക്വോഷി. 1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ബിഷപ്പ് പോള്‍ ഷാനെ കര്‍ദ്ദിനാള്‍
സംഘത്തിലേയ്ക്ക് ഉയര്‍ത്തി. 1987-മുതല്‍ 2006-ല്‍ കോഷ്യൂങ്ങ് രൂപതയുടെ മെത്രാന്‍ സ്ഥാനം
ഒഴിയുംവരെ ചൈനയിലെ ദേശീയ മെത്രാന്‍ സമിതിയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇക്കാലയളവില്‍ ഏഷ്യയിലെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ ജനറല്‍ സെക്രട്ടറിയായും
പ്രവര്‍ത്തിച്ചു. കര്‍ദ്ദിനാള്‍ ഷാന്‍റെ മരണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം
207 ആയി കുറയുകയാണ്. അതില്‍ പാപ്പായുടെ തെരഞ്ഞെടുപ്പിന് വോട്ടവകാശമുള്ള 80 വയസ്സിനു താഴെ
പ്രായമുള്ളവര്‍ 118-പേരാണ്.
പ്രതിസന്ധികളുള്ള തായിവാനീസ് സഭയുടെ പതറാത്ത പ്രേഷിതനും
പാവങ്ങളുടെ പിതാവുമെന്ന് അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ പോള്‍ ഷാന് ആദരാഞ്ജലി !