2012-08-23 18:55:11

കര്‍ദ്ദിനാള്‍ ഷാന്‍റെ നിര്യാണത്തില്‍
പാപ്പ അനുശോചിച്ചു


23 ആഗസ്റ്റ് 2012, വത്തിക്കാന്‍
തായിവാനിലെ കോഷ്യൂങ്ങ്, ഹ്വാലിയന്‍ രൂപതകളുടെ മുന്‍മെത്രാനായി സേവനംചെയ്തുകൊണ്ട് അജപാലന ശുശ്രൂഷയുടെയും ക്രൈസ്തവ സമര്‍പ്പണത്തിന്‍റെയും സമ്പന്നമായ 21 വര്‍ഷങ്ങള്‍ കാഴ്ചവച്ച കര്‍ദ്ദിനാള്‍ പോള്‍ ഷാന്‍ കുവോഷിയുടെ ജീവിതത്തിന് ദൈവത്തിനു നന്ദിപറയുന്നുവെന്ന് സന്ദേശത്തില്‍ പാപ്പ പ്രസ്താവിച്ചു.

തായിവാനിലെ അല്‍മായര്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും, വിശിഷ്യ കര്‍ദ്ദിനാള്‍ ഷാന്‍ അംഗമായ ഈശോ സഭയിലെ സഹോദരങ്ങള്‍ക്കും, ഇപ്പോഴത്തെ മെത്രാന്മാര്‍ക്കും പാപ്പ പ്രാര്‍ത്ഥന നിറഞ്ഞ അനുശോചനം സന്ദേശത്തിലൂടെ അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ വഴി ആഗസ്റ്റ് 23-ാം തിയതി വ്യാഴാഴ്ച രാലിലെയാണ് പാപ്പ സന്ദേശം അയച്ചത്.









All the contents on this site are copyrighted ©.