2012-08-22 18:16:16

വചനത്തിന്‍റെ വിത്തുപാകാന്‍
നിലമൊരുക്കുന്ന പദ്ധതി – വിശ്വാസവത്സരം


22 ആഗസ്റ്റ് 2012, റോം
സുവിശേഷം സ്വീകാര്യമാകുന്ന ഇടവും തലവും സൃഷ്ടിക്കുവാന്‍ നവസുവിശേഷവത്ക്കരണ പദ്ധതിക്ക് സാധിക്കുമെന്ന് അമേരിക്കയിലെ ബാള്‍ട്ടിമൂര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് വില്യം ലോറി പ്രസ്താവിച്ചു. ഓക്ടാബര്‍ 11-ന് ആഗോള സഭ തുടക്കമിടുന്ന വിശ്വാസവത്സരത്തിന്‍റെയും നവസുവിശേഷവത്ക്കണത്തിന്‍റെയും ഇരട്ടപ്പദ്ധതിയെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ലോറി ഇപ്രകാരം പ്രസ്താവിച്ചത്.

മതാത്മക ജീവിതത്തെ ഒഴിവാക്കുകയും മതത്തെ പരിഹസിക്കുകയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തില്‍ സഭയുടെ ഇരട്ട നവീകരണപദ്ധതി കാലികവും പ്രസക്തവുമാണെന്ന് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള അതിരൂപതയുടെ അദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ലോറി അഭിപ്രായപ്പെട്ടു.
യുവജനങ്ങള്‍ക്ക് ഇന്നു സുവിശേഷമൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കണമെങ്കില്‍ ആധുനിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അങ്ങനെ നവയുഗത്തിന്‍റെ ഇടവും തലവും സുവിശേഷവേദിയാക്കണമെന്നും ആര്‍ച്ചുബിഷപ്പ് ലോറി ചൂണ്ടിക്കാട്ടി.










All the contents on this site are copyrighted ©.