2012-08-17 09:15:11

ജീവന്‍റെ ഗേഹമാണ് സഭയെന്ന്
ബനഡിക്ട് 16-ാമന്‍ പാപ്പ


16 ആഗസ്റ്റ് 2012, കാസില്‍ ഗണ്ടോള്‍ഫോ
ആഗസ്റ്റ് 16-ാം തിയതി പോളണ്ടിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ജെസ്ന ഗോറ-യുടെ (ചെസ്തോച്ചോവാ-യുടെ) രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച്, വാര്‍സോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ കാസ്മിയെര്‍ നൈസ്-വഴി അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്.

ആഗോളതലത്തില്‍ പ്രശസ്തമായ ജസ്ന ഗോറ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ പ്രത്യേകതയാണ് അജാത ശിശുക്കളുടെ ആത്മീയ സംരക്ഷണവും ജീവിന്‍റെ പരിരക്ഷണവും. സ്നേഹത്തിന്‍റെയും ജീവിന്‍റെയും സുവിശേഷമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ സംരംഭത്തെ പാപ്പ അഭിനന്ദിക്കുകയും; ഗര്‍ഭച്ഛിദ്രം, കാരുണ്യവധം, ലൈംഗീകവേഴ്ച, കുടുംബങ്ങളുടെ അന്തഃച്ഛിദ്രം എന്നീ തിന്മകള്‍ക്കെതിരെ വിശ്വാസപൂര്‍വ്വം പോരാടുന്ന ജീവന്‍റെ പ്രായോജകര്‍ക്ക് തന്‍റെ പിന്‍തുണയും ആശിര്‍വ്വാദവും സന്ദേശത്തിലൂടെ പാപ്പ നല്കയുംചെയ്തു.

ജീവനെ പരിരക്ഷിക്കുകയും കുടുംബ ജീവിതത്തില്‍ ധാര്‍മ്മികത വളര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളുടെ ഈ തീര്‍ത്ഥാടന-അജപാലന സംരംഭം 1987-ല്‍ ആരംഭിച്ചതാണ്. ജസ്ന ഗോറയിലെ കന്യകാനാഥയുടെ തിരുസന്നിധിയില്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ഇന്ന് ആഗോളതലത്തിലും പ്രചാരം സിദ്ധിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.