2012-08-16 20:21:38

സംസ്ക്കാരമുള്ള സമൂഹത്തില്‍ ആയുധങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന്
അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമ


16 ആഗസ്റ്റ് 2012, വാഷിങ്ടണ്‍
സംസ്ക്കാര സമ്പന്നമായൊരു സമൂഹത്തില്‍ ആയുധങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന്, അമേരിക്കന്‍
പ്രസിഡന്‍റ് ബാരക്ക് ഒബാമ പ്രസ്താവിച്ചു. വിസ്ക്കോസിനിലെ ഗുരുദ്വാര, കോളറാഡോയിലെ ഡെന്‍വര്‍,
ടെക്സ്സസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഈയിടെ ഉണ്ടായ വെടിവയ്പ്പിനെയും കൂട്ടക്കൊലയെയും കുറിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഒബാമ ഇപ്രകാരം പ്രസ്താവിച്ചത്.

വ്യക്തിഗത സുരക്ഷയ്ക്കായി കൈത്തോക്ക് അനുമിതിയോടെ വാങ്ങിവയ്ക്കുന്നത് ന്യായീകരിക്കാമെങ്കിലും, യുദ്ധത്തിന് ഉപയോഗിക്കുന്ന AK 47 പോലുള്ള വെടിക്കോപ്പുകള്‍ കൈവശംവയ്ക്കുന്നത് അന്യായമാണെന്ന് ഒബാമ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലുള്ള ആയുധവിപണന സ്ഥാപനങ്ങളുടെ അമിതമായ കച്ചവട-താല്പര്യവും സമ്മര്‍ദ്ദവുമാണ്, ആയുധങ്ങളുടെ ഉപയോഗം സംബന്ധിച്ച് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ തടസ്സമാകുന്നതെന്നും ഒബാമാ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ സംസ്ഥാനങ്ങളുടെ രൂപീകരണകാലത്ത് സ്വയരക്ഷയ്ക്കായ് ആയുധങ്ങള്‍ കൈവശംവയ്ക്കുവാന്‍ നല്കിയ അനുവാദമാണ്, ഭേദഗതി ചെയ്യാതെ, ഇന്നും തുടരുന്നതെന്ന് മാധ്യമ സമ്മേളനത്തില്‍ ഒബാമ വെളിപ്പെടുത്തി. ആയുധ വ്യാപാരികളുടെ അമിതമായ രാഷ്ട്രീയ സ്വാധീനവും സമ്മര്‍ദ്ദവും കൊണ്ടാണ് ഇന്ന് 50 ശതമാനത്തിലേറെ അമേരിക്കന്‍ പൗരന്മാര്‍ വ്യക്തിഗത സുരക്ഷയ്ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്ന അഭിപ്രായം നിലനിര്‍ത്തുന്നതെന്ന് പ്രസിഡന്‍റ് ഒബാമ അഭിമുഖത്തില്‍ സമ്മതിച്ചു.








All the contents on this site are copyrighted ©.