2012-08-15 18:05:28

മറിയത്തെപ്പോലെ ദൈവത്തോട് അടുക്കുന്നവര്‍
നന്മയില്‍ വളരുമെന്ന് പാപ്പ


15 ആഗസ്റ്റ് 2012, കാസില്‍ ഗണ്ടോള്‍ഫോ
കാസില്‍ ഗണ്ടോള്‍ഫോ ദൈവത്തോട് അടുക്കുന്ന ലോകം നന്മയില്‍ വളരുമെന്നും, ദൈവത്തില്‍നിന്ന് അകലുന്ന ലോകം തിന്മയില്‍ നിപതിക്കുമെന്നും ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു.ആഗസ്റ്റ് 15-ാം തിയതി പരിശുദ്ധ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവ ദിനത്തില്‍ കാസില്‍ ഗണ്ടോള്‍ഫോയിലുള്ള വിശുദ്ധ തോമസ് വില്ലനോവയുടെ ഇടവകയില്‍ നടത്തിയ വചനപ്രഘോഷണത്തിലാണ് പാപ്പാ ഈ ചിന്ത പങ്കുവച്ചത്.

ഈ ലോകം എന്ന് നന്നാമെന്ന് നമുക്ക് ആര്‍ക്കും പറയാനാവില്ലെന്നും, എന്നാല്‍ ദൈവത്തോട് അടുക്കുമ്പോഴാണ് ലോകം നന്മയില്‍ വളരുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവം മനുഷ്യര്‍ക്കായി കാത്തിരിക്കുകയും തന്നില്‍ മനുഷ്യര്‍ക്ക് ഇടംനല്കുകയും ചെയ്യുന്നു. ദൈവവുമായി ഐക്യപ്പെട്ട മറിയം മനുഷ്യരിലേയ്ക്ക് ഇന്നും ദൈവത്തെ സംവഹിക്കുന്നുണ്ടെന്നും
പാപ്പ ആഹ്വാനംചെയ്തു. സ്വര്‍ഗ്ഗാരോപണം ദൈവിക മഹത്വത്തിന്‍റെയും മനുഷ്യന്‍റെ ദൈവത്തിലുള്ള വിശ്വാസത്തിന്‍റെയും പ്രഘോഷണവുമാണ്, കാരണം മറിയത്തെ സ്വര്‍ഗ്ഗാരോപിതയെന്നു സഭ പ്രഘോഷിക്കുമ്പോള്‍, ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുകയും, അങ്ങനെ മനുഷൃര്‍ ദൈവത്തെ പ്രകീര്‍ത്തിക്കുകയുമാണ് ചെയ്യുന്നതെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.