2012-08-14 16:15:40

പരിസ്ഥിതി സംരക്ഷണം ഈശ്വര വിശ്വാസത്തിന്‍റെ ഭാഗം: കെ.സി.ബി.സി.


14 ആഗസ്റ്റ് 2012, കൊച്ചി
ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തെ സംരക്ഷിക്കുകയെന്നത് ഈശ്വരവിശ്വാസത്തിന്‍റെ ഭാഗമാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. പ്രകൃതിക്ക് അനുയോജ്യമായ ജീവിതശൈലി സ്വീകരിക്കാനും ഈശ്വരവിശ്വാസികള്‍ തയ്യാറാകണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു. മെത്രാന്‍മാരുടെ വാര്‍ഷിത ധ്യാനാനന്തരം മൗണ്ട് സെന്‍റ് തോമാസില്‍ നടന്ന കെ.സി.ബി.സി സമ്മേളനമാണ് ഈ ആഹ്വാനം നടത്തിയത്. കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയുടേയും മാലിന്യ സംസ്ക്കരണ പ്രശ്നങ്ങളുടേയും പശ്ചാത്തലത്തില്‍ സൗരോര്‍ജ്ജസ്രോതസ്സുകളുടെ വ്യാപനം പ്രോത്സാഹിപ്പിക്കാനും മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്ക്കരിക്കുന്ന രീതി പ്രചരിപ്പിക്കാനും കെ.സി.ബി.സി തീരുമാനിച്ചു.
കേരള കത്തോലിക്കാ സഭയുടെ വിശ്വാസവര്‍ഷാചരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സമ്മേളനം വിശ്വാസവര്‍ഷാചരണത്തിന്‍റെ കര്‍മ്മപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി. വിശ്വാസവര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂര്‍ ചെയര്‍മാനായ സമിതിയെ കെ.സി.ബി.സി നിയോഗിച്ചു.



















All the contents on this site are copyrighted ©.