2012-08-10 15:25:33

ദളിത് ക്രൈസ്തവര്‍ കരിദിനം ആചരിച്ചു


10 ആഗസ്റ്റ് 2012, ന്യൂഡല്‍ഹി
സംവരണാനുകൂല്യങ്ങള്‍ തങ്ങള്‍ക്കു നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഭാരതത്തിലെ ദളിത് ക്രൈസ്തവര്‍ 10ാം തിയതി വെള്ളിയാഴ്ച കരിദിനം ആചരിച്ചു. കരിദിനാചരണത്തോടനുബന്ധിച്ച് ദേശീയ ദളിത് ക്രൈസ്തവ സമിതി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് കൊണ്‍സ്സസാവോയും ഉത്തരേന്ത്യയിലെ പ്രൊട്ടസ്റ്റന്‍റ് സഭയുടെ ജനറല്‍ സെക്രട്ടറി അല്‍വാന്‍ മാസിയും
നേതൃത്വം നല്‍കി.
ഇന്ത്യന്‍ ഭരണഘടന ദളിതര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കു ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ദളിത് ക്രൈസ്തവരും മുസ്ലീമുകളും ആഗസ്റ്റ് ഒന്നാം തിയതി പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
ദളിത് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് എ. നീതിനാഥന്‍ ഇന്ത്യയിലെ എല്ലാ കത്തോലിക്കാ സഭാമേലധ്യക്ഷന്‍മാരോടും അഭ്യര്‍ത്ഥിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയ‍െടുക്കാന്‍ വേണ്ടി ദളിത് ക്രൈസ്തവരും മുസ്ലീമുകളും നടത്തുന്ന കൂട്ടായ പരിശ്രമം വിജയം വരിക്കുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.