2012-08-10 09:19:40

തദ്ദേശ ജനതയെ ശാക്തീകരിക്കാന്‍
യുഎന്‍ തദ്ദേശ ജനതാ ദിനം


9 ആഗസ്റ്റ് 2012, ന്യൂയോര്‍ക്ക്
തദ്ദേശ ജനതയെ ശാക്തീകരിക്കാന്‍ ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന്, ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ്‍ ആഹ്വാനംചെയ്തു. ആഗസ്റ്റ് 9-ാം തിയതി ഐക്യ രാഷ്ട്ര സംഘട ആചരിച്ച ‘തദ്ദേശ ജനതകളുടെ ദിന’ത്തോട് അനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇപ്രകാരം ആഹ്വാനംചെയ്തത്.
‘തദ്ദേശ ജനതകളെ ശാക്തീകരിക്കുവാന്‍ ആധുനിക മാധ്യമങ്ങള്‍,’ എന്ന പ്രമേയവുമായിട്ടാണ് ഈ വര്‍ഷം ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍ ഈ ദിനം ആചരിച്ചത്.
ആധുനിക വിവരസാങ്കേതികതയും മാധ്യമ സംവിധാനങ്ങളും ഉപയോഗിച്ച് തദ്ദേശ ജനതകളുടെ തനിമയാര്‍ന്ന ജീവിതരീതിയും ശൈലിയും സംസ്ക്കാരവും ആത്മീയതയും സംരക്ഷിക്കപ്പെടുകയാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷൃമെന്ന് മൂണ്‍ വിശദീകരിച്ചു.

പ്രാദേശിക റേഡിയോ ടെലിവിഷന്‍ ചാനലുകള്‍, ഡോക്യുമെന്‍ററികള്‍,
നാടകം തെരുനാടകം ബലേ എന്നീ ജനകീയ കലാരൂപങ്ങള്‍ ഉപയോഗിച്ചും
ഒരു ജനത്തിന്‍റെയും ജീവിത മേഖലകളുടെയും തനിമയും മൂല്യങ്ങളും നിലനിര്‍ത്തേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന് ഈ ദിനം അനുസ്മരിപ്പിക്കുന്നതായി മൂണ്‍ പ്രസ്താവിച്ചു.
ആഗോളവത്ക്കരണത്തിന്‍റെ കുത്തൊഴുക്കില്‍ തദ്ദേശ ജനതകളുടെ തനിമയാര്‍ന്ന സംസ്ക്കാരിക മൂല്യങ്ങളുടെയും ഭാഷ, കലാരൂപങ്ങള്‍, നൃത്തം, സംഗീതം, ചികിത്സാ സമ്പദായങ്ങള്‍, ആത്മീയത എന്നിവ കെട്ടുപോകരുതെന്നും ബാന്‍ കി മൂണ്‍ സന്ദേശത്തിലൂടെ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.