9 ആഗസ്റ്റ് 2012, സിഡ്നി സുവിശേഷവത്ക്കരണം ക്രിസ്തുവിനെ പ്രഘോഷിക്കേണ്ട വെല്ലുവിളിയാണെന്ന്,
നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡിന്റ്. ആര്‍ച്ചുബിഷപ്പ്
റയിനോ ഫിസിക്കേല്ലാ പ്രസ്താവിച്ചു. ആഗസ്റ്റ് 9-ാം തിയതി വ്യാഴാഴ്ച ആസ്ട്രേലിയായിലെ സിഡ്നിയില്‍
‘പ്രഘോഷണം 2012’ Proclaim 2012 എന്ന പേരില്‍ ദേശീയ മെത്രാന് സമിതി സംഘടിപ്പിച്ച സമ്മേളനത്തിലാണ്
ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇപ്രകാരം പ്രസ്താവിച്ചത്.
ദൈവപുത്രനായ ക്രിസ്തുവിന്റെ
നാമവും ജീവിതവും പഠനങ്ങളും, അവിടുന്നു പ്രഘോഷിച്ച ദൈവരാജ്യവും അതിന്റെ വാഗ്ദാനങ്ങളും
പ്രഘോഷിക്കാതെ സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാവില്ലെന്ന്, പുണ്യശ്ലോകനായ പോള്‍ ആറാമന്‍
പാപ്പായെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വ്യക്തമാക്കി.
സുവിശേഷവത്ക്കരണത്തിന്റെ
സത്തയായ ക്രിസ്തുവിനോടുള്ള സമ്പൂര്‍ണ്ണ വിശ്വസ്തതയായിരിക്കും നവസുവിശേഷവത്ക്കരണത്തിന്റെ
വിജയമെന്നു പ്രസ്താവിച്ച ആര്‍ച്ചുബിഷ്പ്പ് ഫിസിക്കേല്ലാ, അത് എങ്ങനെ നിര്‍വ്വഹിക്കണമെന്നത്
ഓരോ സ്ഥലത്തിനും കാലത്തിനും സംസ്ക്കാരത്തിനും അനുസരിച്ച് മാറുന്ന ഘടകമാണെന്നും വിശദീകരിച്ചു.
സുവിശേഷവത്ക്കരണത്തിന്റെ രീതിയും ശൈലിയും ഓരോ രാജ്യത്തും അവിടത്തെ ജനങ്ങള്‍ക്കുംവേണ്ടി
ക്രമീക്കേണ്ടതും ഇനിയും കണ്ടെത്തേണ്ടതുമായ വെല്ലുവിളിയാണെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ
ചൂണ്ടിക്കാട്ടി.