2012-08-10 15:25:47

ആര്‍ച്ചുബിഷപ്പ് പ്രകാശ് മല്ലവരപ്പൂ വിശാഖപ്പട്ടണം അതിരൂപതാധ്യക്ഷനായി സ്ഥാനമേറ്റു


10 ആഗസ്റ്റ് 2012, വിശാഖപട്ടണം
ആര്‍ച്ചുബിഷപ്പ് പ്രകാശ് മല്ലവരപ്പൂ വിശാഖപ്പട്ടണം അതിരൂപതാധ്യക്ഷനായി സ്ഥാനമേറ്റു. ആഗസ്റ്റ് പത്താം തിയതി വെള്ളിയാഴ്ച വിശാഖപ്പട്ടണത്തെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പെനാക്ക്യോ മുഖ്യകാര്‍മ്മികനായിരുന്നു. വിശാഖപ്പട്ടണം അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മരിയദാസ് കഗിത്താപ്പുവും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. ആര്‍ച്ചുബിഷപ്പ് മരിയദാസ് കഗിത്താപ്പൂ എം.എസ്.എഫ്,എസ് പ്രായപരിധിയെത്തി വിരമിച്ചതിനെത്തുടര്‍ന്നാണ് വിജയവാഡ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് പ്രകാശ്‍ മല്ലവരപ്പുവിനെ ജൂലൈ 3ാം തിയതി വിശാഖപ്പട്ടണം അതിരൂപതയുടെ മെത്രാപ്പോലീത്തയായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചത്.










All the contents on this site are copyrighted ©.