2012-08-09 20:14:14

ദൈവിക പാത തെളിക്കേണ്ടത്
ക്രൈസ്തവ ധര്‍മ്മം –കര്‍ദ്ദിനാള്‍ താവ്റാന്‍


9 ആഗസ്റ്റ് 2012, ഇറ്റലി
സന്തോഷം പകരുന്ന ദൈവികപാത സമകാലീന സമൂഹത്തിനു കാണിച്ചു കൊടുക്കുവാന്‍ ക്രൈസ്തവര്‍ക്കാകണമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 8-ാം തിയതി ചൊവ്വാഴ്ച വടക്കെ ഇറ്റലിയിലെ ബ്രേഷ്യായില്‍ സമ്മേളിച്ച ‘നാസറത്ത്’ എന്ന സന്നദ്ധ സംഘടയുടെ വര്‍ഷിക സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ താവ്റാന്‍ ഇപ്രകാരം പ്രസ്താവിച്ചത്. നീതിക്കും സമാധാനത്തിനും സത്യത്തിനുംവേണ്ടി നിലകൊള്ളുന്ന ക്രൈസ്തവര്‍ നന്മയുടെ പാതപുല്‍കുമെന്ന് കര്‍ദ്ദിനാള്‍ താവ്റാന്‍
തന്‍റെ പ്രബന്ധത്തില്‍ പ്രസ്താവിച്ചു. സഭയൊരു മാനുഷിക സംഘടയാണെങ്കിലും, അതു ക്രിസ്തുവിനാല്‍ സ്ഥാപിതമാണെന്നും അതില്‍ ദൈവാരൂപി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, സഭയിലെ സജീവ അംഗങ്ങള്‍ ദൈവവാത്മാവിന്‍റെ സാക്ഷികളായി ജീവിച്ചുകൊണ്ട് സ്നേഹത്തിന്‍റെയും കരുണയുടെയും, സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും വെല്ലുവിളികള്‍ നേരിടണമെന്നും കര്‍ദ്ദിനാള്‍ താവ്റാന്‍ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

ആനുകാലിക സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തികളെയും സമൂഹത്തെയും ബോധവത്ക്കരിക്കാനും, ആശയങ്ങളും കഴിവുകളും പരസ്പരം കൈമാറിക്കൊണ്ട് സാമൂഹ്യ നവീകരണ പദ്ധിതികള്‍ ആവിഷ്ക്കരിക്കാനുമായി പോള്‍ ആറാമന്‍ പാപ്പായുടെ ജന്മനാടായ ബ്രേഷ്യായില്‍ 1999-ല്‍ ആരംഭിച്ച അല്‍മായ സംഘടനായാണ് Association of Acts of Nazareth.









All the contents on this site are copyrighted ©.