2012-08-08 20:15:39

പ്രതിസന്ധികള്‍ വികസനത്തിനുള്ള അവസരങ്ങളെന്ന്
ഈശോ സഭാ സുപ്പീരിയര്‍ ജനറല്‍


8 ആഗസ്റ്റ് 2012, റോം
പ്രതിസന്ധികളെ വികസനത്തിനുള്ള അവസരങ്ങളാക്കി മാറ്റണമെന്ന്,
ഈശോ സഭയുടെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ ആഡോള്‍ഫ് നിക്കോളെ പ്രസ്താവിച്ചു. ഈശോ സഭാ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ലോകത്തെ ഏറ്റവും വലിയ സന്യസ സമൂഹത്തിന്‍റെ തലവനായ ഫാദര്‍ നിക്കോളെ ഇപ്രകാരം പ്രസ്താവിച്ചത്.

ആഗോളതലത്തില്‍, പ്രത്യേകിച്ച് യൂറോപ്പില്‍ ഇന്ന് കാണുന്ന സാമ്പത്തികവും വിശ്വാസപരവുമായ പ്രതിന്ധികളെക്കുറിച്ചു സംസാരിക്കവേയാണ്,
എല്ലാ പാരമ്പര്യങ്ങളിലും മനുഷ്യന്‍ പ്രതിസന്ധികളിലൂടെയാണ് വളര്‍ന്നു വന്നിട്ടുള്ളതെന്ന് ഫാദര്‍ നിക്കോളെ ചൂണ്ടിക്കാണിച്ചത്.
പ്രതിസന്ധികളിലാണ് താന്‍ ഏറ്റവും അധികം വളര്‍ന്നിട്ടുള്ളതെന്നും,
രണ്ടാം ലോക മഹായുദ്ധത്തിനിടെ ജപ്പാനില്‍ അണുബോംബ് വര്‍ഷിക്കപ്പെട്ട സമയത്ത് ഹിരോഷിമായില്‍ സേവനംചെയ്തിരുന്ന അദ്ദേഹം,
തകര്‍ച്ചയില്‍നിന്നും ഉയര്‍ന്ന തന്‍റെ വ്യക്തിഗത അനുഭവം അഭിമുഖത്തില്‍ പങ്കുവച്ചു. എല്ലാം സുഗമമായി മുന്നേറുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്‍റെ ആഴങ്ങളിലേയ്ക്കും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലാന്‍ മനുഷ്യന്‍ മടിച്ചു നില്ക്കുന്നത് സ്വാഭാവികമാണെന്നും
ഫാദര്‍ നിക്കോളെ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.