2012-08-03 16:21:38

ജോര്‍ദാനിലേക്ക് സിറിയന്‍ അഭയാര്‍ത്ഥി പ്രവാഹം


03 ആഗസ്റ്റ് 2012, ഡമാസ്ക്കസ്
സിറിയന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമെന്ന് ജോര്‍ദാനിലെ കാരിത്താസ്‍ വക്താവ് വയെല്‍ സുലൈമാന്‍. ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുകയാണ്. ഉള്ളതെല്ലാം ഉപേക്ഷിച്ചുകൊണ്ട് ജീവനുംകൊണ്ട് ഓടുന്ന ജനങ്ങള്‍ വെറുംകയ്യോടെയാണ് അഭയകേന്ദ്രങ്ങളിലെത്തുന്നത്. എന്നാല്‍ സിറിയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചു സംസാരിക്കാന്‍ അവര്‍ക്കു താല്‍പര്യമില്ലെന്നും വയെല്‍ സുലൈമാന്‍ പറഞ്ഞു. കാരിത്താസിന്‍റെ കണക്കനുസരിച്ച് ഏകദേശം 165,000 സിറിയന്‍ പൗരന്‍മാര്‍ ജോര്‍ദാനില്‍ അഭയം തേടിയിട്ടുണ്ട്. ജോര്‍ദ്ദാനിലെത്തുന്ന അഭയാര്‍ത്ഥികളെ സഹായിക്കാന്‍ കത്തോലിക്കാ ഉപവി സംഘടന കാരിത്താസ്‍ മുന്‍പന്തിയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. സഹാനുഭൂതിയോടേയും ഉദാരതയോടെയുമാണ് ജോര്‍ദാനിലെ ജനങ്ങള്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.









All the contents on this site are copyrighted ©.