2012-08-03 09:36:39

അസ്സാം അശാന്തിയുടെ മൂകതാഴ്വാരം
കെടുതികള്‍ അധികവും ബോഡോ വംശജര്‍ക്ക്


2 ആഗസ്റ്റ് 2012, അസ്സാം
അസ്സാമിലെ വര്‍ഗ്ഗീയ കലാപത്തിന് ഇരയായവര്‍ അധികവും ബോഡോ വംശജരെന്ന് ഗൗഹാത്തിയിലെ സലീഷ്യന്‍ പ്രൊവിന്‍ഷ്യല്‍, ഫാദര്‍ തോമസ് വട്ടത്തറ മാധ്യങ്ങളെ അറിയിച്ചു.
അസ്സാം കുന്നുകളിലുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കെടുതികള്‍ അനുഭവിക്കുന്നത് അവിടത്തെ ബോഡോ വംശജരാണെന്ന് സ്ഥലം സന്ദര്‍ശിച്ച സലീഷ്യന്‍ പ്രവിന്‍ഷ്യല്‍, ഫാദര്‍ വട്ടത്തറ
ആഗസ്റ്റ് 1-ാം തിയതി വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു. ജൂലൈ 22-ന് വെളുപ്പിന് അജ്ഞാതരായ തോക്കു ധാരികള്‍ 4 ബോഡോ യുവാക്കളെ കൊലപ്പെടുത്തിയതാണ് കലാപങ്ങള്‍ക്ക് ആരംഭമായത്. ക്രൈസ്തവരായ യുവാക്കളുടെ കൊലപാതകത്തിനു പിന്നില്‍ മുസ്ലീംങ്ങളാണെന്നു സംശയിച്ച് ആരംഭിച്ച സംഘര്‍ഷമാണ് അനിയന്ത്രിതമായ വര്‍ഗ്ഗീയ കലാപമായി വ്യാപിച്ചതെന്ന് ഫാദര്‍ വട്ടത്തറ വ്യക്തമാക്കി. കൊര്‍ജ്ജാര്‍ ജില്ലയില്‍ ആരംഭിച്ച അധിക്രമങ്ങള്‍ ധൂമ്രി, ചിരാംഗ് എന്നിവിടങ്ങളിലേയ്ക്കും കാട്ടുതീപോലെ പടരുകയാരിരുന്നുവെന്നും,
കത്തിയെരിയുന്ന വീടുകളുടെയും ചത്തുവീണ കന്നുകാലികളുടെയും വളര്‍ത്തു മൃഗങ്ങളുടെയുംമദ്ധ്യേ രണ്ടായിരത്തോളം ബോഡോ വംശജരാണ് നിരാലംബരും ഭവനരഹിതരുമായിരിക്കുന്നതെന്ന്, നല്കുന്ന സലീഷ്യന്‍ പ്രൊവിന്‍ഷ്യല്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

വീടുകളും സ്ക്കൂളുകളും വാഹനങ്ങളും, കണ്ടതും കിട്ടിയതുമെല്ലാം അഗ്നിക്കിരയാക്കിയ ബോഡോ ക്രൈസ്തവ-മുസ്ലീം കലാപത്തില്‍ 50-പേര്‍ കൊല്ലപ്പെടുകയും, ഭൂവുടമകള്‍ ഉള്‍പ്പെടെ അനേകര്‍ ഭവന രഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഫാദര്‍ വട്ടത്തറ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.