2012-08-02 20:42:17

വിശ്വാസ ജീവിതത്തിന്‍റെ
സല്‍ഫലം നല്കുന്ന വൃക്ഷങ്ങള്‍


2 ആഗസ്റ്റ് 2012, ഇറ്റലി
ദൈവത്തോടുള്ള മനുഷ്യന്‍റെ തുറവാണ് സഹോദരബന്ധത്തിനു വഴിതുറക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു. ആഗസ്റ്റ് രണ്ടാം തിയതി വടക്കെ ഇററലിയിലെ വെര്‍ച്ചേല്ലി ഇടവകയില്‍ വിശുദ്ധ യൂസേബിയൂസിന്‍റെ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. പീഡ്മോണ്ട് പ്രവിശ്യയുടെ അജപാലകനായിരുന്ന വിശുദ്ധ യൂസേബിയൂസിന്‍റെ തീക്ഷ്ണമായ വചനശുശ്രൂഷയാണ് ജനങ്ങളെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിച്ചതെന്നും മനുഷ്യരെ നന്മയില്‍ വളര്‍ത്തിയതെന്നും കര്‍ദ്ദാനാള്‍ ബര്‍ത്തോണെ ജനങ്ങളെ അനുസ്മരിപ്പിച്ചു. പ്രക്ഷുബ്ധമായ ഇന്നത്തെ ജീവിതപാതയില്‍ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കാനും സുവിശേഷ ചൈതന്യത്തില്‍ സമൂഹങ്ങളെ വളര്‍ത്തുവാനും ബനഡിക്ട് 16-ാമന്‍ പാപ്പാ ആവിഷ്ക്കരിച്ചിരിക്കുന്ന നവസുവിശേഷവത്ക്കരണ പദ്ധതി സഹായിക്കുമെന്നു കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

വിശ്വാസ പാതയിലെ കാവല്‍ക്കാരനായിരുന്ന വിശുദ്ധ യൂസേബിയൂസിനെ അനുകരിച്ച് നമ്മുടെ വിശ്വാസത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ആമൂല്യമായ സമ്പത്ത് നഷ്ടമാകാതെ ജീവിക്കാന്‍ സാധിക്കണമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ജനങ്ങളോട് ആഹ്വാനംചെയ്തു.
ദൈവത്തില്‍ വിശ്വസിച്ചു ജീവിക്കുന്നവന്‍ നല്ല വൃക്ഷംപോലെയാണെന്നും, അതെപ്പോഴും സദ്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനാല്‍ വെട്ടിക്കളയാന്‍ ഇടയാക്കുയില്ലെന്നും വിവരിച്ചു.








All the contents on this site are copyrighted ©.