2012-08-02 20:24:45

യുവജനമേളയ്ക്ക് വഴിയൊരുക്കുന്ന സമ്മേളനത്തിന്
പാപ്പായുടെ സാറ്റലൈറ്റ് സന്ദേശം


2 ആഗസ്റ്റ് 2012, ക്യാസില്‍ ഗണ്ടോള്‍ഫോ
യുവജനങ്ങള്‍ ആഗോള സഭയുടെ ഭാഗമാകുന്ന ആനന്ദദായകമായ അനുഭവമായിരിക്കും ബ്രസീലിലെ ലോക യുവജനമേളയെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ നടന്ന ഞായറാഴ്ചത്തെ (ജൂലൈ 29-ന്) ത്രികാല പ്രാര്‍ത്ഥനയെ തുടര്‍ന്ന് ബസീലിലെ റിയോ നഗരത്തില്‍ സമ്മേളിച്ച യുവജനങ്ങള്‍ക്ക് സാറ്റലൈറ്റ് ലിങ്കിലൂടെ നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്. ലോക യുവജന സമ്മേളനത്തിന് ഇനി കൃത്യം ഒരു വര്‍ഷം ബാക്കി നില്ക്കെ, ‘വഴിയൊരുക്കുവിന്‍,’ prepare the way എന്ന പേരില്‍ റിയോ ദി ജന്നായിയോ നഗരത്തില്‍ മേളയുടെ സംഘാടക സമിതിയൊരുക്കിയ 50,000 ബ്രസീലയന്‍ യുവജനങ്ങളുടെ സമ്മേളനത്തെ പാപ്പ ഏതാനും നിമിഷങ്ങള്‍ സാറ്റലൈറ്റുവഴി സന്തോഷത്തോടെ നിരീക്ഷിച്ചുകൊണ്ടാണ് അവര്‍ക്ക് സന്ദേശം നല്കിയതെന്ന് ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ സന്നിഹിതനായിരുന്ന വത്തിക്കാന്‍ റേഡിയോയുടെ ബ്രസീല്‍ വിഭാഗത്തിന്‍റെ തലവന്‍, സില്‍വാനോ പ്രോത്സ് അറിയിച്ചു.

‘കരങ്ങള്‍ വിരിച്ചു നില്ക്കുന്ന റിയോയിലെ ക്രിസ്തു’വിനെപ്പോലെ തുറന്ന ഹൃദയവും കരങ്ങളുമായി ലോക യുവതയെ ബ്രസീല്‍ സ്വീകരിക്കുമെന്ന്, സമ്മേളനത്തെ അഭിസംബോധന ചെയ്ത ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും റിയോ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഒറാനി ടെംപെസ്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.