2012-08-01 20:09:50

മതസ്വാതന്ത്ര്യം- ക്ലിന്‍റണ്‍ റിപ്പോര്‍ട്ടിന്‍റെ
‘നിഴലും വെളിച്ചവും’


1 ആഗസ്റ്റ് 2012, വാഷിങ്ടണ്‍
മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍ ആഗോളതലത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്ന്, യുഎസ്സ് സ്റ്റേറ്റ് സെക്രട്ടറി, ഹിലരി ക്ലിന്‍റണ്‍ പ്രസ്താവിച്ചു. മതസ്വാതന്ത്യത്തെക്കുറിച്ച് പാര്‍ലിമെന്‍റില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ക്ലിന്‍റണ്‍ ഇപ്രകാരം നിരീക്ഷിച്ചത്. പൗരന്മാരെ നേതാക്കളില്‍നിന്നും അകറ്റുന്ന വിധത്തില്‍ ഭീതിയും സംശയവും അവരില്‍ വളര്‍ത്തുന്നത് മതസ്വാതന്ത്ര്യമില്ലായ്മയാണെന്ന് പാര്‍ലിമെന്‍റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ലിന്‍റണ്‍ ചൂണ്ടിക്കാട്ടി. ലോകത്ത് നല്ലൊരു ശതമാനം ജനങ്ങളും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന സര്‍ക്കാരുകളുടെ വളരെ ആസൂത്രിതമായ രാഷ്ട്രീയ സംവിധാനത്തിലാണ് ഇന്ന് ജീവിക്കുന്നതെന്നും ക്ലിന്‍റണ്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

അമേരിക്കയില്‍ത്തന്നെ മതസ്വാതന്ത്യം ഹനിക്കപ്പെടുന്ന രാഷ്ട്രീയ ചുറ്റുപാടില്‍ ക്ലിന്‍റന്‍റെ റിപ്പോര്‍ട്ടില്‍ ‘നിഴലും വെളിച്ചവും’ ഉണ്ടെന്ന്, ഇറ്റലിയുടെ സാമൂഹ്യ ശാസ്ത്രജ്ഞന്‍ മാസ്സിമോ ഇന്തെര്‍വീഞ്ഞെ ഓഗസ്റ്റ് 1-ന് റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഒബാമാ സര്‍ക്കാരിന്‍റെ പുതിയ സാമൂഹ്യ നയങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കുടുബത്തിന്‍റെയും ജീവന്‍റെയും മൂല്യ സംവിധാനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മാസ്സിമോ, പാശ്ചത്യ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത് മതനിരപേക്ഷതാവാദം കൊണ്ടാണെന്ന ക്ലിന്‍റെന്‍റെ പ്രസ്താവനയെ നിഷേധിക്കുകയും രാഷ്ട്രീയപ്രേരിതമെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.