2012-07-25 10:59:16

ബാലപീഡനം തടയാന്‍ വനിതാ നേതാക്കള്‍ രംഗത്ത്


24 ജൂലൈ 2012, ന്യൂഡല്‍ഹി
ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ബാല പീഡനം തടയാന്‍ കത്തോലിക്കാ സഭ വനിതാ നേതാക്കളെ രംഗത്തിറക്കുന്നു. ഡല്‍ഹി അതിരൂപതയാണ് ഈ സംരംഭവുമായി മുന്നോട്ടു വന്നിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബാലപീഡന കേസുകളെക്കുറിച്ച് വനിതാ നേതാക്കളെ ബോധവല്‍ക്കരിക്കുകയാണ് പദ്ധതിയുടെ ആദ്യപടിയെന്ന് അതിരൂപതയുടെ നീതി സമാധാന കാര്യാലയത്തിന്‍റെ കോര്‍ഡിനേറ്റര്‍ സി.ആന്‍ മൊയാലാന്‍ പ്രസ്താവിച്ചു. പരീശിലനം ലഭിച്ച വനിതാ നേതാക്കള്‍ക്ക് കുട്ടികളുടെ അവകാശ സംരക്ഷണത്തെ സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് ഇടവസമൂഹത്തിന് ബോധവല്‍ക്കരണം നടത്താന്‍ സാധിക്കുമെന്നും സി.ആന്‍ പറഞ്ഞു. കുട്ടികളുടെ അവകാശ സംരക്ഷണത്തെ സംബന്ധിച്ച ഏക ദിന ശില്‍പശാലയില്‍ അതിരൂപതയിലെ വനിതാ കമ്മീഷനിലേയും കത്തോലിക്കാ വനിതാ സമിതിയിലേയും അംഗങ്ങള്‍ പങ്കെടുത്തു. കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതുകൊണ്ടാണ് പലപ്പോഴും ബാലപീഡനത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ വ്യക്തികള്‍ വിമുഖത കാണിക്കുന്നതെന്ന് ശില്‍പശാലയില്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ അഗസ്റ്റിന്‍ വെളിയത്ത് അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.