2012-07-12 20:03:43

ലപ്പിയറിന്‍റെ
നിലയ്ക്കാത്ത തൂലിക


12 ജൂലൈ 2012, കല്‍ക്കട്ട
വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ ഗ്രന്ഥകാരന്‍ ഡോമിനിക്ക് ലപ്പിയെര്‍ അത്യാസന്നനിലയിലാണെന്ന് സീഗ്നിസ് ഇന്ത്യയുടെ വക്താവ്, ഫാദര്‍ സുനില്‍ ലൂക്കസ് അറിയിച്ചു. രാജ്യാന്തരതലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഗ്രന്ഥകാരനും തിരക്കധാകൃത്തുമാണ് ഡോമിനിക് ലപ്പിയെര്‍. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍മൂലം അത്യാസന്ന നിലയിലെത്തിയ ലപ്പിയെര്‍, ഫ്രാന്‍സിലെ ഷറ്റലിയോണ്‍ പ്ലാഷിലുള്ള വസതിയിലാണെന്നും ഫാദര്‍ ലൂക്കസ് വെളിപ്പെടുത്തി.

ഒരു നയതന്ത്രജ്ഞന്‍റെ മകനായി ഫ്രാന്‍സില്‍ ജനിച്ച ലപ്പിയെര്‍, അമേരിക്കയില്‍ പഠിച്ചു വളര്‍ന്നു. തുടര്‍ന്ന് ദേശാടകനായി ജീവിച്ച അദ്ദേഹം സത്യാന്വേഷണത്തിന്‍റെയും മൂല്യാധിഷ്ഠിത ജീവിതത്തിന്‍റെയും പാതിയിലാണ് അന്‍പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചത്. City of Joy, Mother of the Poor, Freedom at Midnight, A Thousand Suns, O Jerusalem, A rainbow in the night തുടങ്ങി പ്രശസ്തമായ നിരവധി ഗ്രന്ഥങ്ങള്‍ക്കു പുറമേ, കല്‍ക്കട്ടയിലെ മദര്‍ തെരേസായെക്കുറിച്ച് മനോഹരമായ ചലച്ചിത്രവും ലപ്പിയര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

മദര്‍ തെരേസായെ വ്യക്തിപരമായി അറിയുന്ന ലപ്പിയര്‍ പാവങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുടെ ഉപകാരി ആയിരുന്നുവെന്നും സീഗ്നിസിന്‍റെ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.











All the contents on this site are copyrighted ©.