11 ജൂലൈ 2012, ന്യൂയോര്‍ക്ക് ഐക്യ രാഷ്ട്ര സംഘടന ജൂലൈ 11-ാം തിയതി ലോക ജനസംഖ്യാ ദിനം
ആചരിച്ചു. ലോക ജനസംഖ്യ ഏഴുന്നൂറു കോടിയിലേറെ എത്തിനില്ക്കുന്ന ചുറ്റുപാടിലാണ് ഐക്യ രാഷ്ട്ര
സംഘടന ജൂലൈ 11-ാം തിയതി ജനസംഖ്യാ ദിനം ആചരിച്ചതെന്ന്, യുഎന്‍ സെക്രട്ടറി ജനറല്‍, ബാന്‍
കി മൂണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. മാനവകുലത്തെ ആശങ്കാ ജനകമാക്കുന്ന ഭക്ഷൃദൗര്‍ലഭ്യം,
ഇന്ധനക്ഷാമം, സമ്പത്തിക മാന്ദ്യം മുതലായ ബഹുമുഖ സാമൂഹ്യ പ്രശ്നങ്ങള്‍ക്കു മദ്ധ്യേ, വര്‍ദ്ധിച്ചു
വരുന്ന ആഗോള ജനസംഖ്യയെ മുന്നില്‍ കണ്ടുകൊണ്ടു വേണം സുസ്ഥിര വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കാനെന്നും
ബാന്‍ കി മൂണ്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു.
സുസ്ഥിര വകസനത്തിന്‍റെ അനിവാര്യമായ
ഘടകമാണ് പ്രത്യുല്പാദന ശേഷിയെന്നും, ആരോഗ്യ ഗാത്രരായ സ്ത്രീകളും യുവജനങ്ങളും ജന്മം നല്കുന്ന
കുഞ്ഞുങ്ങളായിരിക്കും സാമൂഹ്യ പുരോഗതിയുടെ പ്രായോജകരായി തീരൂന്നതെന്നും മൂണ്‍ സന്ദേശത്തില്‍
ചൂണ്ടിക്കാട്ടി.