2012-07-11 19:45:49

ചൈനയുടെ രാഷ്ട്രീയ സഭയെ
മെത്രാന്‍ അപലപിച്ചു


11 ജൂലൈ 2012, ചൈന
ഷാങ്ഹായുടെ സഹായ മെത്രാന്‍, ബിഷപ്പ് തദ്ദേവൂസ് ഡാന്‍, ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രിത സഭയുടെ നീക്കങ്ങളെ അപലപിച്ചു.
ബനഡിക്ട് 16-ാമന്‍ പാപ്പായുടെ നിയമനത്തെ തുടര്‍ന്ന് ജൂലൈ 7-ാം തിയതി ഷാങ്ഹായില്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട ശേഷമാണ് ബിഷപ്പ് ഡാന്‍ സര്‍ക്കാര്‍ നിയന്ത്രിത സഭയെ തള്ളിപ്പറഞ്ഞത്.
ഏതു ഭരണകൂടവും അനുവദിക്കുന്ന അടിസ്ഥാന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിലുള്ള ചൈനീസ് സര്‍ക്കാരിന്‍റെ അതിരുകടന്ന പ്രവൃത്തിയെയാണ് ബിഷപ്പ് ഡാന്‍ പരസ്യമായി അപലപിച്ചത്.

ചൈനയിലെ കത്തോലിക്കാ സഭയില്‍ ഭിന്നതയും സാധാരണ ജനങ്ങളില്‍ ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത സഭ ഇല്ലാതാക്കണമെന്നും, പത്രോസിന്‍റെ പരമാധികാരവും ഏകവും സാര്‍വ്വത്രികവുമായ സഭയെ ചൈനിയില്‍ വളര്‍ത്തിയെടുക്കണമെന്നും
ബിഷപ്പ് ഡാന്‍ പ്രഭാഷണമദ്ധ്യേ ജനങ്ങളോട് ആഹ്വാനംചെയ്തു.

സമൂഹത്തിന്‍റെ മതസ്വാതന്ത്ര്യത്തിലും വിശ്വാസ പ്രബോധനങ്ങളിലുമുള്ള ഭരണകൂടത്തിന്‍റെ അതിരുകടന്ന കൈകടത്തല്‍ ചൈനയിലെ സഭയെ പീഡനമാണെന്നും ബിഷപ്പ് ഡാന്‍ ആരോപിച്ചു.









All the contents on this site are copyrighted ©.