2012-07-10 16:41:21

പശ്ചിമാഫ്രിക്കയില്‍ ഭക്ഷൃ പ്രതിസന്ധി രൂക്ഷം


10 ജൂലൈ 2012,
പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷൃ പ്രതിസന്ധി രൂക്ഷമാകുകയാണെന്ന് അന്താരാഷ്ട്ര കത്തോലിക്കാ ഉപവി സംഘടന കാരിത്താസ് അറിയിച്ചു. പശ്ചിമാഫ്രിക്കയില്‍ സാഹേല്‍ മേഖലയില്‍ 18 ദശലക്ഷം ജനങ്ങളാണ് കനത്ത ഭക്ഷൃക്ഷാമം അനുഭവിക്കുന്നത്. വ്യാപകമായ കൃഷിനാശവും ഭക്ഷൃ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനയുമാണ് നൈജര്‍, മാലി, മൗറിതാനിയ, ഛാഡ്, സെനഗല്‍, ഗാംബിയ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ജനങ്ങളെ പട്ടിണിയിലാഴ്ത്തിയത്. സാഹേല്‍ മേഖലയില്‍ ഭക്ഷൃ പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് ഈ വര്‍ഷാരംഭത്തില്‍ തന്നെ കാരിത്താസ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ മേഖലയില്‍ കാരിത്താസും ഇതര ഉപവി സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ്.









All the contents on this site are copyrighted ©.