2012-07-10 16:41:00

ദേവസഹായം പിള്ള പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കു മാതൃക


10 ജൂലൈ 2012, വത്തിക്കാന്‍
രക്തസാക്ഷി ദേവസഹായം പിള്ളയുടെ സാക്ഷൃം, ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് മാതൃകയാണെന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ. വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വത്തോരെ റോമാനോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കര്‍ദിനാള്‍ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം അനുസ്മരിച്ചത്. ഉന്നത കുലജാതനായിരുന്ന ദേവസഹായം പിള്ള ക്രൈസ്തവ മതം സ്വീകരിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിതെളിച്ചു. പിന്നീട് തടവില്‍ ക്രൂര പീഡനങ്ങള്‍ക്കു വിധേയനായപ്പോഴും ദേവസഹായം കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ദേവസഹായം പിള്ളയുടെ വിശ്വാസ സാക്ഷൃം അത്ഭുതകരമാണ്. പീഡനങ്ങള്‍ക്കു വിധേയമാകുന്നുണ്ടെങ്കിലും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്ന ഭാരതസഭയ്ക്ക് മഹത്തരമായൊരു മാതൃകയാണ് പിള്ള നല്‍കുന്നതെന്ന് കര്‍ദിനാള്‍ അമാത്തോ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.