2012-07-09 16:48:28

പ്രളയദുരന്തം: റഷ്യയില്‍ ദേശീയ ദുഃഖാചരണം


09 ജൂലൈ 2012, മോസ്ക്കോ
തെക്കന്‍ റഷ്യയിലെ ക്രാസ്‌നൊദാര്‍ മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ ജലപ്രളയത്തില്‍ 170 ലേറെ ആളുകള്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ജൂലൈ 9ാം തിയതി തിങ്കളാഴ്ച റഷ്യന്‍ ജനത ദേശീയ ദുഃഖാചരണം നടത്തി. 6ാം തിയതി വെള്ളിയാഴ്ച വൈകീട്ട് പേമാരിയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയം 1,30,000 പേരെ ബാധിച്ചതായി കരുതപ്പെടുന്നു. സാധാരണഗതിയില്‍ രണ്ടു മാസംകൊണ്ടു ലഭിക്കുന്ന മഴയാണ് ഇവിടെ ഏതാനും മണിക്കൂറുകള്‍കൊണ്ടു ലഭിച്ചത്. പ്രളയബാധിത മേഖല സന്ദര്‍ശിച്ച പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും പ്രസിഡന്‍റ് ഉത്തരവിട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി മോസ്‌കോയില്‍നിന്നും സൈന്യത്തെയും വിമാനങ്ങളും ഹെലികോപ്ടറുകളും അയച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.