2012-07-06 08:56:44

വധശിക്ഷ
പ്രാകൃതമെന്ന് മൂണ്‍


5 ജൂണ്‍ 2012, ന്യൂയോര്‍ക്ക്
വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ബാന്‍ കി മൂണ്‍ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 3-ാം തിയതി ന്യൂയോര്‍ക്കില്‍ ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ യോഗത്തിലാണ്, ഐക്യ രാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി,
ഈ അഭ്യര്‍ത്ഥന നടത്തിയത്. ജീവിക്കാനുള്ള അവകാശം അടിസ്ഥാന മനുഷ്യാവകാശ നിയമത്തിന്‍റെ കാതലാണെന്നും, എന്നാല്‍ വധശിക്ഷ ഒരിക്കലും തിരുത്താനാവാത്തവിധം മനുഷ്യജീവനെ ഇല്ലായ്മചെയ്യുന്ന പ്രാകൃത പ്രവൃത്തിയാണെന്ന് മൂണ്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
2007-ലെ യുഎന്‍ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് അര്‍ജെന്‍റീന, ബരൂണ്ടി, ഗാബോണ്‍, ടോഗോ, ഉബേക്കിസ്ഥാന്‍ തുടങ്ങി 150 രാഷ്ട്രങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കിയെങ്കിലും ധാരാളം രാഷ്ട്രങ്ങള്‍ ഇനിയും അതു തുടരുന്നുണ്ടെന്നും മൂണ്‍ ചൂണ്ടിക്കാട്ടി.
മയക്കു മരുന്നിന്‍റെ ഉപയോഗത്തിലോ കച്ചവടത്തിലോ പിടിക്കപ്പെടുന്ന
18-വയസ്സു തികഞ്ഞ യുവാക്കളെ വധശിഷയ്ക്ക് വിധിക്കുന്ന പതിവ്
ചില രാഷ്ട്രങ്ങള്‍ തുടരുന്നത് അപലപനീയമാണെന്നും മൂണ്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.