2012-07-06 09:01:28

പ്രത്യാശയേകുന്ന
ലബനോണ്‍ യാത്ര


5 ജൂലൈ 2012, റോം
ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ലബനോന്‍ സന്ദര്‍ശനം മദ്ധ്യപൂര്‍വ്വദേശത്തിന് സമാധാനത്തിന്‍റെ പൊന്‍കിരണമാണെന്ന്, സന്ദര്‍ശന പരിപാടികളുടെ കോര്‍ഡിനേറ്റര്‍, ഫാദര്‍ മാര്‍വ്വന്‍ താബെത്ത് പ്രസ്താവിച്ചു.
സെപ്തംമ്പര്‍ 14, 15, 16 തിയതികളിലുള്ള പാപ്പായുടെ ലബനോണ്‍ സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ മാര്‍വ്വന്‍ ഇപ്രകാരം പ്രസ്താവിച്ചത്.
ലെബനോണിനു മാത്രമല്ല, മതമൗലികവാദത്തിന്‍റെയും അഭ്യന്തര കലാപത്തിന്‍റെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന മദ്ധ്യപൂര്‍വ്വദേശത്തിന് ആകമാനം വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സമാധാനത്തിന്‍റെയും ഉത്സവമാണ് പാപ്പായുടെ സന്ദര്‍ശനമെന്ന് ഫാദര്‍ മാര്‍വ്വന്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.
ഇസ്ലാം മതനേതാക്കളും, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളും,
രാഷ്ട്രീയ സാംസ്ക്കാരിക പ്രമുഖരും യുവജനങ്ങളുമായുള്ള പാപ്പായുടെ കൂടുക്കാഴ്ചകള്‍ വിവധ മേഖലകളില്‍ സഹവര്‍ത്തിത്വത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും പുതിയ അന്തരീക്ഷം സൃഷ്ടിക്കുമെന്നും
ഫാദര്‍ മാര്‍വ്വന്‍ പ്രത്യാശിച്ചു.








All the contents on this site are copyrighted ©.