2012-07-04 19:39:18

ശ്രീലങ്കയില്‍
പുതിയ രൂപത


4 ജൂലൈ 2012, ശ്രീലങ്ക
ബനഡിക്ട് 16-ാമന്‍ പാപ്പ ശ്രീലങ്കയില്‍ പുതിയ രൂപത സ്ഥാപിച്ചു.
ശ്രീലങ്കയിലെ ട്രിങ്കോമാലി-ബത്തികോളാ രൂപതയുടെ ഭാഗമായിരുന്ന ബത്തികോളാ പ്രവിശ്യയാണ് കൊളമ്പോ അതിരൂപതയുടെ കീഴില്‍വരുന്ന
11–ാമത്തെ രൂപതയായി ജൂലൈ 3-ാം തിയതി പാപ്പ ഉയര്‍ത്തിയത്.
ട്രിങ്കോമാലിയുടെ സഹായ മെത്രാനായിരുന്ന ബിഷപ്പ് ജോസഫ് പൊന്നൈയ്യായെ പുതിയ രൂപതയുടെ മെത്രാനായും പാപ്പ നിയോഗിച്ചു. ശ്രീലങ്കയുടെ വടക്കു കിഴക്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിനെ തൊട്ടുരുമ്മി എട്ടു കിലോമീറ്ററോളം ചതുരശ്ര വിസ്തൃതിയില്‍ കിടക്കുന്ന പുതിയ ബത്തികോളാ രൂപതിയില്‍ അറുപതിനായിരത്തോളം കത്തോലിക്കരുണ്ട്.
രൂപതിയിലെ 24 ഇടവകകളിലായി 35 രൂപതാ വൈദികരും
13 സന്യാസ വൈദികരും 50 സന്യാസിനിമാരും സേവനമനുഷ്ഠിക്കുന്നു.








All the contents on this site are copyrighted ©.