2012-07-03 15:15:47

മാര്‍പാപ്പ കാസില്‍ ഗണ്‍ഡോള്‍ഫോയില്‍


03 ജൂലൈ 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂലൈ 3ാം തിയതി ചൊവ്വാഴ്ച ക്യാസില്‍ ഗണ്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിയിലേക്കു യാത്രയായി. വത്തിക്കാനില്‍നിന്നും 30 കിലോ മീറ്റര്‍ അകലെ, റോമിനു തെക്കു-കിഴക്കു ഭാഗത്തായി, അല്‍ബേനിയന്‍ കുന്നിലെ ക്യാസില്‍ ഗണ്ടോള്‍ഫോയിലുള്ള വേനല്‍ക്കാല വസതിയിലാണ് പാപ്പാ അവധിക്കാലം ചെലവഴിക്കുന്നത്. ഞായറാഴ്ചകളിലും തിരുന്നാള്‍ ദിനങ്ങളിലും പതിവുള്ള ത്രികാല പ്രാര്‍ത്ഥനയ്ക്കും പ്രഭാഷണത്തിനും ഇനി വേദിയാകുന്നത് ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാലവസതിയുടെ അങ്കണമായിരിക്കും. ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച്ച ജൂലൈ മാസത്തില്‍ ഉണ്ടായിരിക്കുന്നതല്ല. പ്രതിവാര പൊതുകൂടിക്കാഴ്ചയും പ്രഭാഷണവും ആഗസ്റ്റ് ആദ്യവാരത്തില്‍ പുനരാരംഭിക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു.
അവധിക്കാലത്ത് മാര്‍പാപ്പ പങ്കെടുക്കുന്ന പ്രധാന പൊതുപരിപാടികള്‍ ജൂലൈ 11-ന് ക്യാസില്‍ ഗണ്‍ഡോള്‍ഫോയില്‍ നടക്കുന്ന സംഗീത വിരുന്നും, 15-ാം തിയതി ഫ്രസ്ക്കാത്തിയിലെ പൊതുദിവ്യബലിയര്‍പ്പണവും ആയിരിക്കും.








All the contents on this site are copyrighted ©.