2012-07-03 15:16:08

നൈജീരിയന്‍ ആര്‍ച്ചുബിഷപ്പിന് സമാധാനത്തിനുള്ള അന്തര്‍ദേശീയ പുരസ്ക്കാരം


03 ജൂലൈ 2012, റോം
നൈജീരിയന്‍ ആര്‍ച്ചുബിഷപ്പ് ഇഗ്നാത്തിയോസ് കയിഗ്മ സമാധാനത്തിനുള്ള അന്തര്‍ദേശീയ പുരസ്ക്കാരത്തിനര്‍ഹനായി. ഇറ്റലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടന ആര്‍ക്കീവിയോ ദിസാര്‍മോ (Archivio Disarmo), ഏര്‍പ്പെടുത്തിയിരിക്കുന്ന സമാധാന പുരസ്ക്കാരത്തിനാണ് (Golden Doves for Peace Award) നൈജീരിയായിലെ ദേശീയ മെത്രാന്‍ സമിതിയുടെ അധ്യക്ഷനും ജോസ് അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഇഗ്നാത്തിയോസ് കയിഗ്മ അര്‍ഹനായത്. നൈജീരിയായിലും രാജ്യത്തിനു വെളിയിലും ജനങ്ങള്‍ക്കിടയില്‍ സമാധാനവും സഹകരണവും വളര്‍ത്താന്‍ മെത്രാപ്പോലീത്താ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്ക്കാരമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.








All the contents on this site are copyrighted ©.