2012-07-03 15:15:57

കര്‍ദിനാള്‍ ഫിലോണി കോംഗോയില്‍


03 ജൂലൈ 2012, കിന്‍ഷാന്‍ഷ
അനുരജ്ഞനവും നീതി സമാധാന സ്ഥാപനവുമാണ് കോംഗോയില്‍ കത്തോലിക്കാ സഭയുടെ പ്രഥമ പ്രേഷിത ദൗത്യമെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി. ജൂലൈ ഒന്നാം തിയതി കിന്‍ഷാഷയിലെ നോട്ടര്‍ ഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. ജൂണ്‍ 30ാം തിയതി തലസ്ഥാനമായ കിന്‍ഷാഷയിലെത്തിയ കര്‍ദിനാള്‍ ‘കത്തോലിക്കാ സഭ കോംഗോയില്‍ : രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് മുതല്‍ ഇന്നുവരെ’ എന്ന ആപ്തവാക്യത്തോടെയാണ് കോംഗോയില്‍ സന്ദര്‍ശനം നടത്തുന്നത്. ജൂലൈ 6ാം തിയതി വെള്ളിയാഴ്ച സന്ദര്‍ശനം സമാപിക്കും. കോംഗോയിലെ പ്രധാനമന്ത്രി. പ്രസിഡന്‍റ് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയിലെ അംഗങ്ങള്‍, വൈദീകര്‍, സന്ന്യസ്തര്‍, അല്‍മായര്‍ എന്നവരോടും കര്‍ദിനാള്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.







All the contents on this site are copyrighted ©.