2012-07-02 16:10:44

വിശ്വസ്തതയോടെ സാക്ഷൃം നല്‍കാന്‍ വിശ്വാസവര്‍ഷം


02 ജൂലൈ 2012, വത്തിക്കാന്‍
ഉത്ഥിതനായ ക്രിസ്തുവിന് വിശ്വസ്തതയോടും ആനന്ദത്തോടും കൂടെ ലോകമെങ്ങും സാക്ഷൃം നല്‍കാനുള്ള അവസരമാണ് വിശ്വാസ വര്‍ഷമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസോ ബെര്‍ത്തോണെ. വിശുദ്ധ തോമാസ് അക്വീനാസിന്‍റെ നാമധേയത്തിലുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ 12ാം സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ സമാപന ബലിയില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. കത്തോലിക്കരുടെ സാക്ഷൃത്തിലൂടെ അനേകര്‍ക്ക് വിശ്വാസത്തിന്‍റെ വാതില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ പ്രത്യാശ പ്രകടിപ്പിച്ചു. കത്തോലിക്കാ സഭയുടെ ഈ ലോക യാത്ര ക്രിസ്തുവിനോടു പൂര്‍ണ്ണമായും അനുരൂപപ്പെടുന്നതായിരിക്കണമെന്നും കര്‍ദിനാള്‍ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.